KSRTC : കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ കാണാതായി

നാല് ദിവസങ്ങൾക്ക് മുമ്പ് ദിവസ വരുമാനത്തിന്റെ തുക മുഴുവൻ ബാങ്കിൽ എത്തിയിട്ടില്ലെന്ന് മനസിലാക്കുകയായിരുന്നു.  തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 01:06 PM IST
  • സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 1,17, 318 രൂപ രൂപയാണ് കാണാതായത്. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നാണ് പണം കാണാതായത്.
  • ദിവസ വരുമാനത്തിൽ നിന്നാണ് പണം കാണാതായത്.
  • നാല് ദിവസങ്ങൾക്ക് മുമ്പ് ദിവസ വരുമാനത്തിന്റെ തുക മുഴുവൻ ബാങ്കിൽ എത്തിയിട്ടില്ലെന്ന് മനസിലാക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്.
KSRTC : കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ കാണാതായി

കെഎസ്ആർടിസി യൂണിറ്ററിൽ  നിന്ന്  ഒരുലക്ഷത്തിലധികം രൂപ കാണാതായി.  സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 1,17, 318 രൂപ രൂപയാണ് കാണാതായത്. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നാണ് പണം കാണാതായത്. ദിവസ വരുമാനത്തിൽ നിന്നാണ് പണം കാണാതായത്. നാല് ദിവസങ്ങൾക്ക് മുമ്പ് ദിവസ വരുമാനത്തിന്റെ തുക മുഴുവൻ ബാങ്കിൽ എത്തിയിട്ടില്ലെന്ന് മനസിലാക്കുകയായിരുന്നു.  തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. 

ബാങ്കിൽ പണം എത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുണിറ്റ് ഓഫീസർ പരാതി നൽകിയിരുന്നു. തുടർന്ന്  ഔട്ട് ഓഡിറ്റ് വിഭാഗമാണ്  ടിക്കറ്റ് ആൻ്റ് ക്യാഷ് ഡിപ്പാർട്ട്മെൻറിൽ പരിശോധന നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ സെൻട്രൽ യൂണിറ്റിൽ ദിവസം 35 മുതൽ 50 ലക്ഷം രൂപ വരെ വരുമാനം ഉണ്ടാകാറുണ്ട്. എന്നാൽ ഈ ആഴ്ചയിലെ കണക്കുകൾ പരിശോധിച്ചപ്പോൾ മുഴുവൻ തുകയും ബാങ്കിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ALSO READ: കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദ്ദനമേറ്റ സംഭവം: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി!

ഡെയിലി കളക്ഷൻ തുകയും ബാങ്കിൽ അടച്ച തുകയും തമ്മിൽ വ്യത്യാസം ഉണ്ടെന്നാണ് യുണിറ്റ് ഓഫീസർ കണ്ടെത്തിയത്.  ടോൾ പിരിവ്, ഡീസലടിക്കാനുള്ള പണം, ബാങ്കിൽ അടച്ച പണം എന്നിവയുടെ ബില്ലുകളും കളക്ഷന്റെ പണവും തമ്മിൽ ഒരു ലക്ഷത്തിൽ കൂടുതൽ രൂപയുടെ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അന്വേഷണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News