കൊല്ലം: കടയ്ക്കൽ മടത്തറയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തെൻമലയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങിവന്ന ടൂറിസ്റ്റ് ബസും മടത്തറയിൽ നിന്നും കുളത്തുപ്പുഴയിലേക്ക് പോയ വേണാട് ബസുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടൂറിസ്റ്റ് കെഎസ്ആർടിസി ബസ് വന്നിടിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ അറിയിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം പാറശാലയിൽ നിന്ന് വിനോദയാത്രയ്ക്ക് പോയരാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസുകൾ റോഡിനരികെയുള്ള വീടിന് സമീപത്തേക്ക് കയറിയാണ് നിന്നത്. കൊടും വളവായിരുന്ന സ്ഥലത്ത് ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടം കാരണമെന്ന് പ്രദേശവാസികൾ പറയുന്നത്.


ALSO READ : കെഎസ്ആർടിസി ഡിപ്പോ എഞ്ചിനീയർ തൂങ്ങിമരിച്ചു; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആക്ഷേപം


ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ബസിനുള്ളിൽ കുടുങ്ങിയവരെ കടയ്ക്കല്ലിൽ  നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമെത്തി ബസ് പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


മടത്തറ അപകടത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നതായി ആരോഗ്യ മന്ത്രി അറിയിച്ചു. 0471 2528322 എന്ന നമ്പരിലേക്ക് വിളിച്ച് വിവരങ്ങൾ തേടാവുന്നതാണ്. അപകടത്തിൽ പെട്ട 41 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും 80 പേരെ കടയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മന്ത്രി അറിയിച്ചു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.