കെഎസ്ആർടിസി ഡിപ്പോ എഞ്ചിനീയർ തൂങ്ങിമരിച്ചു; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആക്ഷേപം

ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തിട്ടും KSRTCയുടെ മേധാവി പോലും ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ഐഎൻടിയുസി

Written by - Zee Malayalam News Desk | Last Updated : May 30, 2022, 03:15 PM IST
  • യഥാർത്ഥ മരണകാരണം എന്താണെന്നുള്ളത് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ്
  • മനോജിന് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പൊലീസ്
കെഎസ്ആർടിസി ഡിപ്പോ എഞ്ചിനീയർ തൂങ്ങിമരിച്ചു; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആക്ഷേപം

തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ ഡിപ്പോ എൻജിനീയറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ് കുമാറാണ് രാവിലെ സെൻട്രൽ വർക്ക്സിൽ ആത്മഹത്യ ചെയ്തത്. നേരത്തെ കൃത്യ നിർവഹണത്തിലെ വീഴ്ചയെ തുടർന്ന് സസ്‌പെൻഷൻ നേരിട്ട ഉദ്യോഗസ്ഥനാണ് മനോജ്‌. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് കണ്ണൂരിൽ ജോലി ചെയ്തിരുന്ന മനോജിനെ പാപ്പനംകോട്ടേക്ക് സ്ഥലം മാറ്റിയത്. ഇതിലുണ്ടായ മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മനോജിന് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. രാവിലെയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കരമന പൊലീസ് ഉടൻ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പൊലീസെത്തി സ്പോട്ട് മഹസ്സർ തയ്യാറാക്കിയ ശേഷം മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. യഥാർത്ഥ മരണകാരണം എന്താണെന്നുള്ളത് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Also read: Kerala Vishu Bumper 2022: വിഷു ബംബറടിച്ചത് തമിഴ്നാട് സ്വദേശികൾക്ക്; വിജയികളെ അറിഞ്ഞത് ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം

അതേസമയം, കെഎസ്ആർടിസിയിലെ ഒരു ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തിട്ടും കെഎസ്ആർടിസിയുടെ മേധാവി പോലും ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ഐഎൻടിയുസി നേതാവ് ആർ. ശശിധരൻ ആരോപിച്ചു. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണം. അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റി എന്നാണ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read: Hair problems: മുടിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News