തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവുടുമെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ തൊഴിലാളി സംഘടനകൾ. ഒരാളെ പോലും പിരിച്ചു വിടുന്ന നയം സ്വീകരിക്കുന്ന സര്‍ക്കാരില്ല കേരളത്തിലുള്ളതെന്ന് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. വിനോദ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രി പറഞ്ഞത് ഡീസൽ വില വര്‍ദ്ധനവിനെ തുടർന്നുണ്ടായ സാഹചര്യം ആണ്. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയിലേക്ക് സർക്കാർ പോകില്ല. മന്ത്രിയ്ക്ക് പ്രസ്താവന നടത്താനുള്ള അധികാരം എപ്പോഴുമുണ്ട്. എന്നാൽ ജീവനക്കാരെ പരിച്ചു വിടുന്ന നടപടിയിലേക്ക് മന്ത്രി പോകുകയാണെങ്കിൽ ശക്തമായ നിലപാട് സംഘടന സ്വീകരിക്കുമെന്നും എസ് വിനോദ് സീ മാലയാളം ന്യൂസിനോട് പറഞ്ഞു. 


ALSO READ : Ksrtc:ശമ്പളം കൃത്യമായി നൽകാനാകില്ല; ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗതാഗത മന്ത്രി


പ്രതിസന്ധി രൂക്ഷമായതോടെ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് മുന്നറിയിപ്പ് നൽകിയത്. ജീവനക്കാർക്ക് ശമ്പളം ലഭിക്കാതായിട്ട് രണ്ട് മാസമായി. വിരമിച്ച ജീവനക്കാരുടെ പെൻഷനും സമാനരീതിയിൽ മുടങ്ങി. ഇനി മുന്നോട്ടുപോകുന്തോറും ശമ്പളം കൃത്യമായി നൽകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.


 പ്രതിസന്ധികളെ മറികടക്കാൻ  2000 കോടി രൂപ കഴിഞ്ഞ വർഷം സർക്കാർ കെഎസ്ആർടിസിയ്ക്ക് നൽകിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ അടിക്കടിയുള്ള ഇന്ധനവില കെ എസ് ആർടിസിയുടെ പ്രവർത്തനങ്ങളെ തകർക്കും വിധം പ്രതിസന്ധി രൂക്ഷമാക്കിയത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.