Ksrtc:ശമ്പളം കൃത്യമായി നൽകാനാകില്ല; ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗതാഗത മന്ത്രി

 പ്രതിസന്ധികളെ മറികടക്കാൻ  2000 കോടി രൂപ കഴിഞ്ഞ വർഷം സർക്കാർ കെഎസ്ആർടിസിയ്ക്ക് നൽകിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 5, 2022, 07:18 PM IST
  • ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് എണ്ണകമ്പനികൾ കെഎസ്ആർടിസിക്കുള്ള ഡീസൽ വില നിശ്ചയിച്ചിട്ടുള്ളത്
  • പ്രതിസന്ധി മറികടക്കാൻ 2000 കോടി രൂപ കഴിഞ്ഞ വർഷം സർക്കാർ കെഎസ്ആർടിസിയ്ക്ക് നൽകി
  • ഒരു ദിവസം 37 ലക്ഷം രൂപ അധികം ഡീസലടിക്കാനായി ചെവലിടേണ്ട അവസ്ഥ
Ksrtc:ശമ്പളം കൃത്യമായി നൽകാനാകില്ല; ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവ് മറയാക്കി കെഎസ്ആർടിസിയിൽ കൂട്ടപിരിച്ചുവിടലിന് കളമൊരുങ്ങുന്നു.  പ്രതിസന്ധി രൂക്ഷമായതോടെ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് മുന്നറിയിപ്പ് നൽകിയത്. ജീവനക്കാർക്ക് ശമ്പളം ലഭിക്കാതായിട്ട് രണ്ട് മാസമായി. വിരമിച്ച ജീവനക്കാരുടെ പെൻഷനും സമാനരീതിയിൽ മുടങ്ങി. ഇനി മുന്നോട്ടുപോകുന്തോറും ശമ്പളം കൃത്യമായി നൽകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

 പ്രതിസന്ധികളെ മറികടക്കാൻ  2000 കോടി രൂപ കഴിഞ്ഞ വർഷം സർക്കാർ കെഎസ്ആർടിസിയ്ക്ക് നൽകിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ അടിക്കടിയുള്ള ഇന്ധനവില കെ എസ് ആർടിസിയുടെ പ്രവർത്തനങ്ങളെ തകർക്കും വിധം പ്രതിസന്ധി രൂക്ഷമാക്കിയത്. 

ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് എണ്ണകമ്പനികൾ കെഎസ്ആർടിസിക്കുള്ള ഡീസൽ വില നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ വിപണി വിലയിൽ നിന്നും  കെഎസ്ആർടിസിയ്ക്കുള്ള ഡീസലിന്റെ വില ലിറ്ററിന് 21 രൂപ 10 പൈസ അധികം ഈടാക്കിയുള്ള എണ്ണകമ്പനികളുടെ നടപടി കെഎസ്ആർടിസിയെ വൻ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. 

അത് അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനക്കനുസരിച്ച് വർദ്ധിക്കുകയും ചെയ്യുന്നത് കെഎസ്ആർടിസിയെ അധികം വൈകാതെ അടച്ചുപൂട്ടലിൽ എത്തിക്കും. പ്രതിദിനം അഞ്ചര ദശലക്ഷം ലിറ്ററാണ് കെ എസ്ആർടിയിക്ക് വേണ്ടിവരുന്നത്. വില വര്‍ധിപ്പിച്ചതോടെ ഒരു ദിവസം 37 ലക്ഷം രൂപ അധികം ഡീസലടിക്കാനായി ചെവലിടേണ്ട അവസ്ഥയാണ്. ഇനിയും ഇന്ധനവില കുതിച്ചുകയറിയാൽ ബസുകൾ കട്ടപ്പുറത്താവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News