KSRTC Diesel Shortage : കെ എസ് ആർ ടി സി യിൽ ഡീസൽ പ്രതിസന്ധി തുടരുന്നു; ഓർഡിനറി സർവീസുകൾ ഉൾപ്പെടെ വെട്ടിക്കുറക്കാൻ നിർദേശം
ഓർഡിനറി സർവീസുകൾ ഭാഗികമായി നിന്നതോടെ ഗ്രാമീണ മേഖലകളിൽ യാത്രാക്കാരെ ദുരിതത്തിലാക്കിയെന്ന വിമർശനവും ശക്തമാണ്.
ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിര സഹായമായി 20 കോടി അനുവദിച്ചെങ്കിലും ബുധനാഴ്ചയോടെ മാത്രമേ തുക കെ. എസ്. ആർ.ടി.സിയുടെ അക്കൗണ്ടിലേയ്ക്ക് എത്തുകയുള്ളൂ. ഡീസൽ ക്ഷാമം കെ എസ് ആർ ടി സി ഓർഡിനറി സർവീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 40 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമാണ് ഓടിയത്. ഇന്ന് ഉച്ചക്കുശേഷം തിരക്കിനനുപാതികമായി പരമാവധി സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനാണ് മാനേജ്മെൻറിൻ്റെ നിർദേശം. നാളെ, ആഗസ്റ്റ് 8 പ്രവൃത്തി ദിനവും തിരക്കുള്ള ദിവസവുമായതിനാൽ കൂടുതൽ സർവീസുകൾ നടത്താൻ ഇന്നലെയും ഇന്നുമായി (ആഗസ്റ്റ് 6, 7) കരുതിയ ഡീസൽ ഉപയോഗിക്കാനാകുമെന്നാണ് കെ എസ് ആർ ടി സി യുടെ പ്രതീക്ഷ.
എന്നാൽ ഓർഡിനറി സർവീസുകൾ ഭാഗികമായി തന്നെ നിന്നതോടെ ഗ്രാമീണ മേഖലകളിൽ യാത്രാക്കാരെ ദുരിതത്തിലാക്കിയെന്ന വിമർശനവും ശക്തമാണ്. ഡീസൽ പ്രതിസന്ധി നേരിടാൻ കഴിഞ്ഞ ദിവസം 20 കോടി രൂപ സർക്കാർ അടിയന്തര സഹായം അനുവദിച്ചെങ്കിലും മാനേജ്മെൻറിൻ്റെ കൈയ്യിലെത്താൻ ബുധനാഴ്ചയാകും. ഇതിനിടയിൽ കഴിഞ്ഞ മാസത്തെ ശമ്പളവും വിതരണം ചെയ്യണം .ഈ രണ്ട് ദിവസത്തെ വരുമാനം എണ്ണക്കമ്പനികൾക്ക് നൽകാനാണ് തീരുമാനം.13 കോടിയാണ് കുടിശ്ശികമായി എണ്ണക്കമ്പനികൾക്ക് നൽകാനുള്ളത്.
ALSO READ: കെഎസ്ആർടിസി ഡീസല്‍ പ്രതിസന്ധി രൂക്ഷം; ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രം
ചൊവ്വാഴ്ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നായിരുന്നു സിഎംഡി ബിജു പ്രഭാകറിന്‍റെ പ്രതികരണം. കെ എസ്. ആർ ടി സി രക്ഷാ പാക്കേജ് എന്ന നിലയിൽ 250 കോടി രൂപ സർക്കാരിനോട് സഹായം തേടിയിട്ടുണ്ട്. ഇതിന്മേൽ ഉന്നതതല ചർച്ചകൾ നടക്കുകയാണ്. ഗതാഗത മന്ത്രി ആൻ്റണി രാജുവും സി എംഡി ബിജു പ്രഭാകറും രൂക്ഷമായ പ്രതിസന്ധിയെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. രക്ഷാ പാക്കേജിലാണ് ഇനി കെ.എസ്. ആർ.ടിസിയുടെ പ്രതീക്ഷ .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...