തിരുവനന്തപുരം: നഗരം ചുറ്റിക്കാണാനെത്തുന്നവർക്ക് യാത്രയുടെ നവ്യാനുഭവം തീർക്കാൻ ഡബിൾ ഡെക്കർ സിറ്റിറൈഡ് ഓപ്പൺ ഡെക്ക് ബസുമായി KSRTC. വിദേശ രാജ്യങ്ങളിലും വലിയ നഗരങ്ങളിലുമുൾപ്പടെയുള്ള ഓപ്പൺ ഡെക്ക് സർവീസാണ് അനന്തപുരിയിലേക്കെത്തുന്നത്. നഗരത്തിലെ സായാഹ്ന, രാത്രി കാഴ്ചകൾ ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കായി മികച്ച ഇരിപ്പിടത്തോടു കൂടിയുള്ള സൗകര്യങ്ങളും ബസ്സിലൊരുക്കിയിട്ടുണ്ട്. മന്ത്രിമാരായ ആന്റണി രാജുവും പി.എ.മുഹമ്മദ് റിയാസും ചേർന്ന് ആദ്യ യാത്രയുടെ ഫ്ലാഗ്ഓഫ് നിർവഹിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യൂറോപ്യൻ നഗരങ്ങളിലുൾപ്പടെ കണ്ടിട്ടുള്ള ഡബിൾ ഡെക്കർ ഓപ്പൺ ബസ് ഇനി മുതൽ തലസ്ഥാനത്തും കാണാനാകും. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള സർവീസ് ആരംഭിക്കുന്നത്. തലസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളിലൂടെയാണ് സർവീസ് കടന്നു പോകുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ആക്കുളം ലുലുമാൾ എന്നിവിടങ്ങളിലേക്കാണ് ഡബിൾ ഡെക്കർ ആനവണ്ടി ചീറിപ്പാഞ്ഞെത്തുക.



ALSO READ : മാനേജ്മെന്റിന്റെ ഉറപ്പ് പാഴ്വാക്കായി;കെ.എസ് ആർ.ടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല, ശമ്പളം നാളെയോടെയെന്ന് ഗതാഗത മന്ത്രി



കെ.എസ്.ആർ.ടി.സി ബജറ്റ് ടൂർസാണ് പുത്തൻ സംവിധാനത്തിലുള്ള ആനവണ്ടി സർവീസ് ഒരുക്കിയിരിക്കുന്നത്. കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗതമന്ത്രി ആൻറണി രാജു അധ്യക്ഷനായി. കെഎസ്ആർടിസി സി എം ഡി ബിജുപ്രഭാകർ, കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


വൈകിട്ട് 5 മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നീണ്ടു നിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് ഓപ്പൺ ഡെക്ക് സർവീസ് നടത്തുക. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് 200 രൂപക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്ക് പലഹാരവും ശീതളപാനീയങ്ങളും ലഭ്യമാക്കും. ഡേ & നൈറ്റ് റൈഡിന്റെ ടിക്കറ്റ് ഒരുമിച്ചെടുക്കുന്നവർക്കായി ഒരു ദിവസം 350 രൂപയുടെ ടിക്കറ്റാകും ലഭ്യമാക്കുക.



ALSO READ : 'ഒരു രൂപ ചിലവില്ലാതെ പരസ്യം'; കെ-സ്വിഫ്റ്റിനെതിരായ തെറ്റായ പ്രചരണങ്ങളിലൂടെ ലഭിച്ചത് ലാഭം മാത്രമെന്ന് കെഎസ്ആർടിസി‌



നഗരത്തിന്റെ പ്രകൃതിസൗന്ദര്യം വാനോളം ആസ്വദിച്ച് ബസിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറിലൂടെ ഉച്ചത്തിൽ പാട്ടുകേട്ട് കഥകൾ പറഞ്ഞ് ലഘുഭക്ഷണം കഴിച്ച് യാത്രകൾ ആസ്വദിക്കാം. യാത്രകൾ ആസ്വദിക്കുന്നവർക്കായി തീർത്തും നവ്യാനുഭവമാണ് കെഎസ്ആർടിസി ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.