തിരുവനന്തപുരം:  സംസ്ഥാനത്ത് കൊവിഡ് മഹാമാരി രൂക്ഷമാകുകയാണ്.  ഈ സമയം രോഗികൾക്ക് ഓക്സിജൻ ഉൾപ്പെടെ ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതാണ്.  ഇതിനിടെ ഉണ്ടായ ഒരു പ്രശ്നത്തിന് ഇപ്പോൾ പരിഹാരമായിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത് ഈ സമയം അഭിമുഖീകരിച്ച ഒരു പ്രശ്നമായിരുന്നു ഓക്സിജൻ (Oxygen) ടാങ്കറുകൾ ഓടിക്കാൻ ഡ്രൈവർമാരുടെ കുറവ്.  എന്നാൽ അതിന് പരിഹാരമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പും കെഎസ്ആർടിസിയും.  ദ്രവീകൃത ഓക്സിജൻ വഹിക്കുന്ന ടാങ്കറുകൾ ഓടിക്കാനായി ഡ്രൈവർമാരുടെ കുറവ് ഉണ്ടെന്നും അതിനായി സഹായിക്കണമെന്നും നേരത്തെ മോട്ടോർ വാഹനവകുപ്പ് കെഎസ്ആർടിസിയോട് സഹായം ആവശ്യപ്പെട്ടിരുന്നു. 


Also Read: Eid-Ul-Fitr 2021: മുപ്പതു ദിവസത്തെ നോമ്പ് പൂർത്തിയാക്കി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു 


 


ഇതിന്റെ അടിസ്ഥാനത്തിൽ സന്ദർഭവും സാഹചര്യവും നോക്കി മടിച്ചു നിൽക്കാതെ സ്വമേധയാ മുന്നോട്ട് വന്നിരിക്കുകയാണ് കെഎസ്ആർടിസി ഡ്രൈവർമാർ.  ദ്രവീകൃത ക്രയോജനിക് ടാങ്കറുകൾ പാലക്കാട് കഞ്ചിക്കോട്ടെ പ്രധാന ഓക്സിജൻ പ്ലാന്റിൽ നിന്നും സംസ്ഥാനത്തെ ആശുപത്രികളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഡ്രൈവർമാരുടെ ജോലി.   മാത്രമല്ല ഇവറ കൊണ്ടുവരുന്ന ഓക്സിജൻ ആശുപത്രികളുടെ ടാങ്കുകളിലേക്ക് നിശ്ചിത മർദ്ദത്തിൽ പകർത്തി നൽകുകയും വേണം.  


ഇതിന്റെ പരിശീലനം കെഎസ്ആർടിസി ഡ്രൈവർമാർക്ക് രണ്ടു ദിവസം നൽകുമെന്നും സൂചനയുണ്ട്.  പരിശീലനം മോട്ടോർവകുപ്പ് ആയിരിക്കും നൽകുന്നത് അതും എറണാകുളത്ത് വച്ചായിരിക്കും.  ഏതാണ്ട് അൻപതോളം ഡ്രൈവർമാരാണ് ആദ്യഘട്ടത്തില തയ്യാറാകുന്നത്.  സംസ്ഥാനത്ത് ഇപ്പോൾ 30 ക്രയോജനിക് ടാങ്കറുകളാണ് ഉള്ളത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.