തിരുവനന്തപുരം: മുപ്പതു ദിവസത്തെ നോമ്പനുഷ്ഠാനം പൂർത്തിയാക്കി ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ സംസ്ഥാനത്ത് ഇന്ന് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു.
ഒരു മാസം നീണ്ടു നിന്ന കഠിന വ്രതാനുഷ്ടാനത്തിന് ശേഷമാണ് ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് പെരുന്നാളിനെ (Ramadan 2021) വരവേൽക്കുന്നത്. ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി സക്കാത്ത് വിതരണത്തിന് ശേഷമാണ് വിശ്വാസികൾ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്.
Also Read: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി
കൊവിഡ് മഹാമാരി വ്യാപിക്കുന്നതിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ച് ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയാണ് മലയാളികള്‍.
ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ചെറിയപെരുന്നാള്‍ ആഘോഷം ലോക്ഡൗണില്‍ കുരുങ്ങുന്നത്. റംസാനിലെ നാലു വെള്ളിയാഴ്ചയും നിയന്ത്രണങ്ങളോടെ പള്ളിയില്‍ പോകാനായെങ്കിലും ഇപ്പോൾ പള്ളികളടഞ്ഞു കിടക്കുന്നതിനാൽ പെരുന്നാള്‍ നിസ്കാരം ഇത്തവണ വീടുകളിലാണ്. റമദാന്‍ വ്രതം പകുതി പിന്നിട്ടപ്പോഴാണ് സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.