തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ വഴി ഡ്രൈവിങ് പഠിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ഡ്രൈവിങ് സ്കൂളുകളേക്കാൾ 40 ശതമാനം വരെ ഇളവ് നൽകിയാണ് കെഎസ്ആർടിസിയിൽ ഡ്രൈവിങ് പഠിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാർ ഡ്രൈവിങ് പഠിക്കുന്നതിന് 9000 രൂപയാണ് ഫീസ് ഈടാക്കുന്നത്. ഹെവി ഡ്രൈവിങ് പരിശീലനത്തിനും ഇതേ നിരക്കാണ് ഈടാക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് 3,500 രൂപയാണ് ഫീസ്. ​ഗിയർ ഉള്ളതും ഇല്ലാത്തതുമായ ഇരുചക്രവാഹനങ്ങൾക്ക് ഒരേ നിരക്കാണ്. കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപയുടെ പ്രത്യേക പാക്കേജും കെഎസ്ആർടിസി നൽകുന്നു.


ALSO READ: ആരോ​ഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ജീവനക്കാർ; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടി


കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകുന്ന അതേ അധ്യാപകരാണ് ഡ്രൈവിങ് പരിശീലിപ്പിക്കുക. കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം. എസ് സി, എസ്ടി വിഭാ​ഗത്തിൽപ്പെട്ടവർക്ക് പരിശീലനത്തിന് ഈടാക്കുന്ന ഫീസിൽ ഇളവ് നൽകും. എസ് സി, എസ്ടി വിഭാ​ഗത്തിലെ കുട്ടികൾക്ക് ഡ്രൈവിങ് പരിശീലനം സൗജന്യമാണ്.


റോഡ് സുരക്ഷയ്ക്കാണ് മുൻ​ഗണനയെന്നും ഓരോ ജീവനും വിലപ്പെട്ടതാണെന്നും മന്ത്രി കെബി ​ഗണേഷ് കുമാർ പറഞ്ഞു. കൃത്യമായി നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. നല്ല ഡ്രൈവിങ് സംസ്കാരം ഉണ്ടാകണം. ആദ്യഘട്ടത്തിൽ 14 ഡ്രൈവിങ് സ്കൂളുകളാണ് ആരംഭിക്കുകയെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.