Health Department: ആരോ​ഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ജീവനക്കാർ; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടി

Health workers: അനധികൃത അവധിയിലുള്ളവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല. ഭൂരിഭാ​ഗം ആരോ​ഗ്യ പ്രവർത്തകരും നിർദേശം പാലിച്ചില്ല.

Written by - Zee Malayalam News Desk | Last Updated : Jun 26, 2024, 07:14 PM IST
  • അനധികൃതമായി അവധിയിലുള്ള ആരോ​ഗ്യപ്രവർത്തകരിൽ ഭൂരിഭാ​ഗവും ഡോക്ടർമാരാണ്
  • ജൂൺ ആറിനകം തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാണ് ആരോ​ഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരുന്നത്
Health Department: ആരോ​ഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ജീവനക്കാർ; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: ആരോ​ഗ്യവ​കുപ്പിന്റെ നിർദേശം അവ​ഗണിച്ച് ആരോ​ഗ്യപ്രവർത്തകർ. അനധികൃത അവധിയിലുള്ളവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല. ഭൂരിഭാ​ഗം ആരോ​ഗ്യ പ്രവർത്തകരും നിർദേശം പാലിച്ചില്ല. 700 പേരാണ് അവധിയിൽ പ്രവേശിച്ചിരുന്നത്.

ഇതിൽ 24 പേർ മാത്രമാണ് തിരികെയെത്തിയത്. ബാക്കിയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആരോ​ഗ്യവകുപ്പിന്റെ നീക്കം. ഒരു മാസം മുൻപാണ് അനധികൃതമായി അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോ​ഗ്യ പ്രവർത്തകർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് നിർദേശം നൽകിയത്. അനധികൃതമായി അവധിയെടുത്ത 700 പേരിൽ 24 പേർ മാത്രമാണ് തിരിച്ചെത്തിയത്.

ALSO READ: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം സ്വദേശി

അനധികൃതമായി അവധിയിലുള്ള ആരോ​ഗ്യപ്രവർത്തകരിൽ ഭൂരിഭാ​ഗവും ഡോക്ടർമാരാണ്. ജൂൺ ആറിനകം തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാണ് ആരോ​ഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരുന്നത്. ഉത്തരവ് പാലിക്കാത്ത ആരോ​ഗ്യപ്രവർത്തകരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളിലേക്ക് ആരോ​ഗ്യവകുപ്പ് കടക്കുമെന്നാണ് സൂചന.

തിരികെയെത്തിയവരെ അച്ചടക്ക നടപടികൾ തീർപ്പാക്കി ബോണ്ട് വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിപ്പിച്ചു. രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോ​ഗ്യ പ്രവർത്തകർ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ നിർദേശം. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News