തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിലെ(KSRTC) ഒരു വിഭാ​ഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. കെ.എസ്.ആർ.ടി.സി എം.ഡിയും യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സംഘടനകൾ പണിമുടക്കിൽ തന്നെ ഉറച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടി.ഡി.എഫ്, ബി.എം.എഫ് എന്നീ യൂണിയനുകളാണ്(Union) നാളെ സൂചന പണിമുടക്ക് നടത്തുക.പണിമുടക്ക് സംബന്ധിച്ച് നടന്ന ചർച്ച പ്രഹസനമായിരുന്നു എന്നും പണിമുടക്കുമായി മുന്നോട്ടു പോകുകയെന്നും തൊഴിലാളി സംഘടനാ നേതാക്കൾ പറഞ്ഞു.അതേസമയം കെ.എസ്.ആർ.ടി.സിയിലെ സമരത്തിനെതിരെ ​ഗതാ​ഗത മന്ത്രി എ.കെ ശശീന്ദ്രൻ രം​ഗത്ത് വന്നിരുന്നു. സമരം ഇരിക്കുന്ന കൊമ്പ് മുറിക്കലാണെന്നാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടത്.


 ALSO READ: Puducherry: Congress സര്‍ക്കാരിനെ വീഴിക്കാന്‍ കച്ചകെട്ടി MLAമാര്‍, ഒരു എംഎല്‍എ കൂടി രാജിവച്ചു


പണിമുടക്കിൽ നിന്ന് എല്ലാവരും പിൻമാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു.സമരക്കാരുമായി ചർച്ച ചെയ്യുന്നതിന് സി എം ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലെ തന്നെ വലിയ മുന്നേറ്റമാണ് കെ എസ് ആർ ടി സിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ(Biju Prabhakar) ഇന്ന് ഫേസ്ബുക്ക് ലൈവിൽ ജീവനക്കാരെ അതിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. 


ALSO READ: Puducherry യിൽ V Narayanaswamy സർക്കാർ വീണു, വീണത് ദക്ഷിണ ഇന്ത്യയിലെ ഏക Congress സർക്കാർ


നഷ്ടത്തിലോടുന്ന കോർപ്പറേഷനിൽ(KSRTC) വീണ്ടും സമരം കൂടിയെത്തിയാൽ സ്ഥിതി വളരെ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ
നേരത്തെ കോർപ്പറേഷനിൽ നടക്കുന്ന അനധികൃത പ്രവർത്തനങ്ങളെക്കുറിച്ച് ബിജു പ്രഭാകർ നേരിട്ട് മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. ഇതോടെ യൂണിയുകൾ പലതും സി.എം.ഡിയോട് പരോക്ഷമായി യുദ്ധം പ്രഖ്യാപിച്ച അവസ്ഥയാണ് കെ.എസ്.ആർ.ടി.സിയിൽ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക