Union Budget 2021: രാജ്യം കാത്തിരിക്കുന്ന ഈ ബജറ്റിനുണ്ട് ഏറെ പ്രത്യേകതകള്‍

1 /5

ഇന്ത്യയിലെ പൊതു ബജറ്റ് ഏറെ പ്രയാസകരമായ ഒരു സംഗതിയാണ്. കോവിഡ്19 മഹാമാരി സൃഷ്ടിച്ച  പ്രത്യാഘാതം സമ്പദ് വ്യവസ്ഥയെ  ബാധിക്കുന്നതു കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇത്തവണത്തെ പൊതു ബജറ്റ് കേന്ദ്ര ധനകാര്യമന്ത്രി   നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക  

2 /5

ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ  അവതരിപ്പിക്കുക.  കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്‌ഫോണുകള്‍ക്കായി പ്രത്യേക ആപ്പ്  വികസിപ്പിച്ചിട്ടുണ്ട്.  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും  ആപ്പ്   ഡൗണ്‍ലോഡ് ചെയ്യാം.  ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. ബജറ്റ് വെബ്‌സൈറ്റ് നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്. കൂടാതെ, മുന്‍ വര്‍ഷങ്ങളിലെ ബജറ്റും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും ആപ്പില്‍ ലഭിക്കും.  കോവിഡ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൂര്‍ണമായും കടലാസ് രഹിത ബജറ്റ് തയാറാക്കുന്നത്. 

3 /5

  റിസര്‍വ് ബാങ്ക് നേരിട്ട് നല്‍കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കുന്നത് സംബന്ധിച്ച്‌ ബജറ്റ് സെഷനില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. 

4 /5

  അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ മേഖല, ആരോഗ്യ സംരക്ഷണം തുടങ്ങിയ മുൻ‌ഗണനാ മേഖലകളിൽ ചെലവ് വർദ്ധിപ്പിക്കാനായിരിക്കും നാളെ നടക്കാനിരിക്കുന്ന ബജറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് നിരീക്ഷകർ പറയുന്നു.ഈ നീക്കം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനിടയാക്കും,  കൂടാതെ, 'ആത്മനിർഭർ' ഭാരത് ലക്ഷ്യത്തിലെത്താനായി എം‌എസ്‌എംഇയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന ഘടനാപരമായ വെല്ലുവിളികൾ നീക്കം ചെയ്യുന്ന നിരവധി നടപടികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കാം.  Make in India, Atmanirbhar Bharat  എന്നിവ ഒരേ നാണയത്തിന്‍റെ  രണ്ട് വശങ്ങള്‍ പോലെയാണ്.  2014 ല്‍ അധികാരമേറ്റപ്പോള്‍ NDA സര്‍ക്കാര്‍  ഇതിന് അടിസ്ഥാനമിട്ടു. അതുപോലെ, കോവിഡ് -19 മഹാമാരിയും ഇന്ത്യയ്ക്ക് ഒരു അവസരം കൊണ്ടുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ ആത്മനിര്‍ഭര്‍ ഭാരത് എന്ന് ശരിയായി തിരിച്ചറിഞ്ഞു - ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതാണത്. 

5 /5

ധനകാര്യ മന്ത്രി  നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നമത്തെ ബജറ്റാണ് ഇത്.   നിക്ഷേപകര്‍ക്കിടയില്‍ വീറുറ്റ ചൈതന്യം പുനരുജ്ജീവിപ്പിക്കാന്‍ വരാനിരിക്കുന്ന ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വളരെയധികം കാര്യങ്ങള്‍ ഉള്‍പ്പെടുത്തും എന്നാണ് പ്രതീക്ഷ.  

You May Like

Sponsored by Taboola