THiruvananthapuram : കെഎസ്ആർടിസിയിൽ  (KSRTC) ശമ്പള പരിഷ്ക്കരണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നവംബർ 5 ന് പണിമുടക്കിന് (Strike) ആഹ്വനം ചെയ്തു.  KSRTC യിൽ 2012ൽ നിലവിൽ വന്ന സേവനവേതന കരാറിൻ്റെ കാലാവധി 2016 അവസാനിച്ചിട്ടും നാളിതുവരെ പരിഷ്കരിച്ചിട്ടില്ല. ഈ കാലയളവിൽ സർക്കാർ ജീവനക്കാർക്ക് രണ്ട് ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടുണ്ടെന്നും ജീവനക്കാർ ചൂണ്ടി കാണിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 KSRTC ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിച്ച്, ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും, ജനാധിപത്യ രീതിയിലുള്ള സഹന സമരങ്ങളും നടത്തിയിട്ടും സർക്കാർ ഭാഗത്തു നിന്നും ഈ കാര്യത്തിൽ ആശാവഹമായ ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ലെന്നും ആരോപിച്ചു. 


ALSO READ: Cherian Philip YouTube Channel : കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' പരിപാടി ഇനി സ്വതന്ത്രമായി സ്വന്തം യൂട്യൂബ് ചാനലിൽ അവതരിപ്പിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്


ഈ സാഹചര്യത്തിൽ, KSRTCയിൽ അടിയന്തിരമായി ശമ്പള പരിഷ്കരണം നടപ്പാക്കുക എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് KST എംപ്ലോയീസ് സംഘിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.  2021 നവംബർ 5ന് സംസ്ഥാന വ്യാപകമായി 24 മണിക്കൂർ പണിമുടക്ക് നടത്തുവാൻ 18/10/21ന് ചേർന്ന സംസ്ഥാന പ്രവർത്തക സമിതി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.


ALSO READ: Kerala Rain Crisis: കനത്ത മഴയെ തുടർന്ന് നെയ്യാറ്റിൻകരയിൽ വീടുകൾ ഇടിഞ്ഞു; ജനങ്ങളെ മാറ്റി പാർപ്പിച്ചു


സർവ്വീസിന് യോഗ്യമായ ബസുകളെപ്പോലും ഡിപ്പോയിൽ നിന്നു മാറ്റി ആസൂത്രിതമായി യാത്രാ ക്ലേശം സൃഷ്ടിച്ച് സ്വകാര്യ കുത്തകകൾക്ക് ഗ്രാമീണ മേഖല പതിച്ചുനല്കാനും, KSRTC യുടെ ദീർഘദൂര ബസുകളും റൂട്ടുകളും ഉപയോഗിച്ച് K - SWIFT എന്ന സ്വതന്ത്ര കമ്പനിയുണ്ടാക്കി ഈ പൊതുമേഖലാ സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും സംഘടനാ ആരോപിച്ചു. 


ALSO READ: കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്


കഴിഞ്ഞ 6 വർഷത്തിനിപ്പുറം KSRTC ആകെ വാങ്ങിയത് 106 ബസുകൾ മാത്രമാണെന്നത് പൊതുഗതാഗതത്തിൻ്റെ ഇടതു നയം വ്യക്തമാക്കുന്നു. ബസുകൾ വാടകക്ക് എടുത്ത് കോടികൾ നഷ്ടപ്പെടുത്തി.ഇത്തരം ഉൻമൂലന നയങ്ങൾക്ക് തൊഴിലാളികൾ പിന്തുണ നൽകിയില്ലെങ്കിൽ ശമ്പളമില്ലെന്ന ധാർഷ്ട്യം ഇനിയും അംഗീകരിക്കാൻ ആവില്ല. അസന്തുഷ്ടരായ തൊഴിലാളി സൃഷ്ടിക്കുന്നതിൽ മാത്രമാണ് ഇടത് തുടർ ഭരണം മികവ് കാട്ടിയത്. തുടർച്ചയായി ശമ്പളം മുടക്കുന്നതും, തുച്ഛ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുകകൾ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിൽ ഒടുക്കാതെ കുടിശിഖവരുത്തിയതു കാരണം അപകടത്തിൽ പെടുന്ന യാത്രക്കാർക്കും, ജീവനക്കാർക്കും ഇൻഷൂറൻസ് ഇനത്തിൽ ലഭിക്കേണ്ട തുകകൾ പോലും ലഭിക്കുന്നില്ലെന്നും സംഘടന പറഞ്ഞു.


കെഎസ്ആർടിസി ജീവനക്കാരുടെ  പ്രധാന ആവശ്യങ്ങൾ



1. KSRTC യിൽ ശമ്പള പരിഷ്കരണം നടപ്പാക്കുക.
2. 'പാർക്ക് 'ബസുകൾ എല്ലാം നിരത്തിൽഇറക്കി യാത്രാക്ലേശം പരിഹരിക്കുക.
3 .പെട്രോളിയം ഉല്പന്നങ്ങൾ GST ൽ ഉൾപ്പെടുത്തുക.
4. KSRTC യ്ക്കുള്ള ഡീസലിൻ്റെ അമിത നികുതി ഒഴിവാക്കുക.
5. NPS കുടിശ്ശിഖ ഒടുക്കിജീവനക്കാരുടെസീനിയോറിട്ടിപുന:സ്ഥാപിക്കുക.
6.ആശ്രിത നിയമനം പുന:രാരംഭിക്കുക.
7 .നിയമ വിരുദ്ധമായ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അവസാനിപ്പിക്കുക.
8 .ജീവനക്കാരുടെ തടഞ്ഞുവച്ച പ്രമോഷൻ അനുവദിക്കുക.
9. KSRTC യെ ഗവൺമെhൻ്റ് ഡിപ്പാർട്ട് മെൻ്റാക്കിസംരക്ഷിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.