Cherian Philip YouTube Channel : കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' പരിപാടി ഇനി സ്വതന്ത്രമായി സ്വന്തം യൂട്യൂബ് ചാനലിൽ അവതരിപ്പിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്

Cherian Phlip  ഈ നീക്കം രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണെന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 21, 2021, 12:03 PM IST
  • പരിപാടിയിലെ ഉള്ളടക്കങ്ങൾ രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും
  • ഏത് വിഷത്തിലും വസ്തുതകൾ നേരോടെ തുറന്ന്കാട്ടുമെന്ന് ചെറിയാൻ വ്യക്തമാക്കി.
  • കഴിഞ്ഞ ദിവസം മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തികളെ വിമർശിച്ചിരുന്നു.
  • ഡച്ച് മാതൃക എവിടെയെന്ന് പരോക്ഷമായിട്ടാണ് ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി സർക്കാരിനെതിരെ വിമർശനം ഉയർത്തിയത്.
Cherian Philip YouTube Channel : കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' പരിപാടി ഇനി സ്വതന്ത്രമായി സ്വന്തം യൂട്യൂബ് ചാനലിൽ അവതരിപ്പിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്

Thiruvanathapuram : പിണറായി വിജയൻ സർക്കാരിന്റെ ദുരന്തനിവാരണത്തിനെതിരെ വിമർശനം ഉയർത്തിയ ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് (Cherian Philip) പുതിയ YouTube Channel ആരംഭിക്കുന്നു.  'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പേരിൽ 2022 ജനുവരി ഒന്ന് മുതലാണ് താൻ പുതിയ യൂട്യൂബ് ചാനൽ ആരംഭിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  ഈ നീക്കം രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണെന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു.

"ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം" എന്ന് ചെറിയാൻ  തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ALSO READ : Cherian Philip: നെതർലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു, തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല, സർക്കാരിനെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ്

നേരത്തെ സിപിഎമ്മിന്റെ ചാനലായ കൈരളിയിൽ വാരാന്ത്യത്തിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടിയായിരുന്നു 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു'. 2016 വരെ ഏകദേശം 500 എപ്പിസോടുകളായിരുന്നു ടെലികാസ്റ്റ് ചെയ്തിരുന്നത്.

"അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും" ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

പരിപാടിയിലെ ഉള്ളടക്കങ്ങൾ രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ഏത് വിഷത്തിലും വസ്തുതകൾ നേരോടെ തുറന്ന്കാട്ടുമെന്ന് ചെറിയാൻ വ്യക്തമാക്കി.

ALSO READ : Cherian Philip Statement : "രാജാവ് നഗ്നനാണെന്ന്" തുറന്നടിച്ച ചെറിയാൻ ഫിലിപ്പിന് അഭിന്ദനം അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

കഴിഞ്ഞ ദിവസം മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തികളെ വിമർശിച്ചിരുന്നു. ഡച്ച് മാതൃക എവിടെയെന്ന് പരോക്ഷമായിട്ടാണ് ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി സർക്കാരിനെതിരെ വിമർശനം ഉയർത്തിയത്.

കൂടാതെ ഈ മാസം ആദ്യം സംസ്ഥാന സർക്കാർ നൽകിയ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനവും ചെറിയാൻ ഫിലിപ്പ് നിഷേധിച്ചിരുന്നു. അടിയൊഴുക്കുകൾ തന്റെ പുസ്തകവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്ന് അറിയിച്ചു കൊണ്ടാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം താൻ നിരാകരിക്കുന്നു എന്ന് ചെറിയാൻ അറിയിച്ചത്. ചെറിയാന്റെ ഈ നിലപാടുകൾ അദ്ദേഹ കമ്മ്യൂണിസ്റ്റിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറാനുള്ള നീക്കമാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ : Cheriyan Philip : ചെറിയാൻ ഫിലിപ്പ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല; തീരുമാനം അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയുടെ തിരക്കിലായതിനാൽ

ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം.

രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും. 

കോവിഡ് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News