കൊറിയർ മാത്രമല്ല ഇനി കെഎസ്ആർടിസിയിൽ കാർഗോയും വരുന്നു; നിലവിൽ 45 ഡിപ്പോകളിൽ ഫ്രണ്ട് ഓഫീസ്
എല്ലാ ഡിപ്പോയിലേക്കും ഇവ വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. നേരത്തെ കെഎസ്ആർടിസിയുടെ ബംഗളൂരുവിൽ പ്രവർത്തിച്ചരുന്ന കൊറിയർ കളക്ഷൻ സെന്റർ താൽക്കാലികമായി അടച്ചിരുന്നു
തിരുവനന്തപുരം: ബസ് വഴിയുള്ള കൊറിയർ സർവീസ് വിജയമായതിന് പിന്നാലെ കെഎസ്ആർടിസിയുടെ കാർഗോ ബസും എത്തുന്നു. കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചുമാണ് കാർഗോ സർവീസ് നടത്തുന്നത്. സംസ്ഥാനത്തെ വിവിധ വ്യാപാരികളെ ലക്ഷ്യമിട്ടാണ് പുതിയ സർവീസ്. നിലവിൽ സംസ്ഥാനത്താകെ 45 ഡിപ്പോകളിൽ ഫ്രണ്ട് ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്.
താമസിക്കാതെ തന്നെ എല്ലാ ഡിപ്പോയിലേക്കും ഇവ വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. നേരത്തെ കെഎസ്ആർടിസിയുടെ ബംഗളൂരുവിൽ പ്രവർത്തിച്ചരുന്ന കൊറിയർ കളക്ഷൻ സെന്റർ താൽക്കാലികമായി അടച്ചിരുന്നു. ഇതുൾപ്പെടെ മൈസൂരു, തെങ്കാശി എന്നിവിടങ്ങളിലും കളക്ഷൻ സെന്റർ തുറക്കും. കെഎസ്ആർടിസിയുടെ ഒരു ഡിപ്പോയിൽ നിന്നും ഡിപ്പോയിലേക്കാണ് നിലവിലുള്ള സേവനം.
കെഎസ്‌ആർടിസിയുമായി സഹകരിക്കാൻ നിരവധി സ്ഥാപനങ്ങളും സ്വകാര്യ ഏജൻസികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിരവധി ആളുകൾ കെഎസ്‌ആർടിസിയുടെ കൊറിയർ സർവീസിനെ ആശ്രയിച്ചിരുന്നു. വരുമാനത്തിൽ 30 ശതമാനം ഇക്കാലയളവിൽ വർധിച്ചു.24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററുകൾ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ആരംഭിച്ചു.ഇതിന് പുറമേ ദേശീയ പാതയ്‌ക്ക് സമീപമുള്ള ഡിപ്പോകളിലും സർവീസ് ഉണ്ടാകും. സ്വകാര്യ കൊറിയർ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ തുകയാണ് ചരക്ക് കൈമാറ്റത്തിന് കെഎസ്‌ആർടിസി ഈടാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...