നീലക്കുറഞ്ഞി കാണാൻ ആനവണ്ടിയില്‍ പോകാം; മൂന്നാറിൽ നിന്ന് ശാന്തൻപായിലേക്കും കള്ളിപ്പാറയിലേക്കും സർവീസ്
നിനച്ചിരിയ്ക്കാതെ എത്തിയ കുറിഞ്ഞി പൂക്കാലം ഇടുക്കിയുടെ ടൂറിസം രംഗത്ത് വലിയ ഉണര്‍വ്വാണ് സമ്മാനിച്ചിരിയ്ക്കുന്നത്. ഓരോ ദിവസവും പതിനായിരങ്ങളാണ് കുറിഞ്ഞി കാഴ്ചകള്‍ തേടി കള്ളിപ്പാറ മലമുകളില്‍ എത്തുന്നത്. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ ഇപ്പോഴത്തെ ആദ്യ ചോദ്യം കുറിഞ്ഞി പൂത്തത് എവിടെയെന്നാണ്. ഇതോടെയാണ്, കെഎസ്ആര്‍ടിസി താത്കാലിക സര്‍വ്വീസുകള്‍ ആരംഭിച്ചത്.
ഇടുക്കി: നീലകുറിഞ്ഞി കാഴ്ചകളിലേയ്ക്ക് സഞ്ചാരികളെ എത്തിക്കാന്‍ ആനവണ്ടിയും. മൂന്നാറില്‍ നിന്നും ശാന്തന്‍പാറ കള്ളിപ്പാറയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു. തേയില തോട്ടങ്ങളുടെയും ആനയറിങ്കല്‍ ഡാമിന്‍റെയും കാഴ്ചകള്‍ ആസ്വദിച്ച് ഇനി കുറിഞ്ഞി മലയിലേക്ക് എത്താം..
നിനച്ചിരിയ്ക്കാതെ എത്തിയ കുറിഞ്ഞി പൂക്കാലം ഇടുക്കിയുടെ ടൂറിസം രംഗത്ത് വലിയ ഉണര്‍വ്വാണ് സമ്മാനിച്ചിരിയ്ക്കുന്നത്. ഓരോ ദിവസവും പതിനായിരങ്ങളാണ് കുറിഞ്ഞി കാഴ്ചകള്‍ തേടി കള്ളിപ്പാറ മലമുകളില്‍ എത്തുന്നത്. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ ഇപ്പോഴത്തെ ആദ്യ ചോദ്യം കുറിഞ്ഞി പൂത്തത് എവിടെയെന്നാണ്. ഇതോടെയാണ്, കെഎസ്ആര്‍ടിസി താത്കാലിക സര്‍വ്വീസുകള്‍ ആരംഭിച്ചത്.
Read Also: Crime: ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നു; അച്ഛൻ പിടിയിൽ
നീലപട്ട് വിരിച്ച, കള്ളിപ്പാറ മലമുകളിലെ കുറിഞ്ഞി കാഴ്ചകള്‍ തേടി എത്തുന്ന സഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിയ്ക്കുകയാണ്. 2018ല്‍ പശ്ചിമഘട്ട മലനിരകളില്‍ വ്യാപകമായി നീലകുറിഞ്ഞി പൂവിട്ടിരുന്നെങ്കിലും മഹാപ്രളയം കാഴ്ചകളില്‍ നിന്നും സഞ്ചാരികളെ അകറ്റി.
വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ വന്യ മൃഗങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്ന മേഖലയാണിവിടം. ഇക്കാരണത്താല്‍, പ്രവേശനം, രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ചര വരെയായി പരിമിതപെടുത്തിയിട്ടുണ്ട്. . ഇരുചക്ര വാഹനങ്ങള്‍ പ്രവേശിപ്പിയ്ക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.
മൂന്നാറില്‍ നിന്നും ഗ്യാപ് റോഡ് പിന്നിട്ട്, ആനയിറങ്കലിന്‍റെ വിദൂര കാഴ്ചകള്‍ ആസ്വദിച്ച്, തേയില ചെരുവകളിലൂടെ കള്ളിപ്പാറയിലേയ്ക്കുള്ള ബസ് യാത്ര സഞ്ചാരികള്‍ക്കും ഏറെ ആകര്‍ഷിയക്കുന്നു. പ്രതിസന്ധികളെ അതിജീവിച്ച് ഇടുക്കിയുടെ ടൂറിസം മേഖല ഉണര്‍വ്വിന്റെ പാതയിലേയ്ക്ക് തിരികെ എത്തുമ്പോള്‍, സാധ്യതകള്‍ പരമാവധി പ്രയോജനപെടുത്തുകയാണ് കെഎസ്ആര്‍ടിസിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...