തിരുവനന്തപുരം: കെ.എസ്.ആർ.ടിയിൽ വി.ആർ.എസ് നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഇതിനായി 50 വയസ്സ പിന്നിട്ട 7200 പേരുടെ പട്ടിക മാനേജമെന്റ് നടപ്പിലാക്കി. വിരമിക്കുന്ന ഒരാള്‍ക്ക് 15 ലക്ഷം നൽകാനാണ് തീരുമാനം. മറ്റു ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായമായതിന് ശേഷം നൽകാനുമാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതി സന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയിൽ വി.ആർ.എസ് നടപ്പാക്കൻ ഒരുങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

50 വയസ്സ് കഴിഞ്ഞവരുടെയും 20 വർഷം സർവീസ് പൂർത്തിയാക്കിവരുടെയും പട്ടിക ഇതിനായി മാനേജ്മെന്റ് തയ്യാറാക്കി. 7200 പേരാണ് പട്ടിയിൽ ഉള്‍പ്പെട്ടിട്ടുള്ളത്. പട്ടിക ഉടൻ ധനവകുപ്പിന് കൈമാറും. ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ നേരത്തെ തന്നെ കെ.എസ്.ആർ.ടി.സിയോട് ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ തീരുമാനം.


വി.ആർ.എസ് നടപ്പിലാക്കിയാൽ ശമ്പള ചിലവിൽ 50 ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നത്. 24,000 ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയില്‍ ഉള്ളത്.  വിരമിക്കുന്ന ഒരോരുത്തർക്കും കുറഞ്ഞത് 15 ലക്ഷം രൂപ നൽകാമെന്നാണ് ധാരണ. കൂടുതൽ ശമ്പളം ഉള്ളവർക്ക് ഇതിൽ മാറ്റം ഉണ്ടാകും. മറ്റു ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായം ആയശേഷമാകും നൽകുക.


വി.ആർ.എസ് നടപ്പിലാക്കുന്നതോടെ 40 കോടി രൂപയോളം ലാഭിക്കാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ. എന്നാൽ ഇതിനായി 1080 കോടി രൂപവേണം. ഇത് ധന വകുപ്പിനോട് ആവശ്യപ്പെടാണ് താരുമാനം. ഒറ്റതവണ വലിയ തുക നൽകി പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ കഴിയുമെങ്കിൽ ഇത് ധനവകുപ്പ് അംഗീകരിക്കാനാണ് സാധ്യത.


സർക്കാരും കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ പെൻഷൻ നൽകാൻ മാത്രമായിരുന്നു കെ.എസ്.ആർ.ടി.സി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തല്‍ ശമ്പളം നൽകാനും കെ.എസ്.ആർ.ടി.സി സർക്കാരിന്റെ സഹായം തേടേണ്ട അവസ്ഥയിലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.