Thiruvananthapuram: കടത്തില്‍ മുങ്ങിയ കെ എസ് ആർ ടി സി (Kerala State Road Transport Corporation - KSRTC)യെ കരകയറ്റാന്‍ MDയും രംഗത്ത്...!!


COMMERCIAL BREAK
SCROLL TO CONTINUE READING

വർഷങ്ങൾക്ക് മുന്‍പാണ്   ഒരു  ഹെവി വാഹനത്തിന്‍റെ വളയം KSRTC MD ബിജു പ്രഭാകർ പിടിച്ചത്. എന്നാൽ കഴിഞ്ഞദിവസം കെഎസ്ആർടിസി ബസിന്‍റെ  സ്റ്റിയറിംഗ്  പിടിച്ചപ്പോൾ എം.ഡി ഒട്ടും പതറിയില്ല. പതറിയില്ലെന്ന് മാത്രമല്ല കോവളം - കഴക്കൂട്ടം ബൈപ്പാസിലും ശംഖുമുഖം - വെട്ടുകാട് റൂട്ടിലുമായി ഏകദേശം രണ്ടു മണിക്കൂറോളം ബസ് ഓടിക്കുകയും  ചെയ്തു.  


MD കൂളായി ബസ് ഓടിക്കുന്നത് കെ എസ് ആർ ടി സിയുടെ സോഷ്യൽ മീഡിയ വിഭാഗമാണ്  പകർത്തി ഫേസ്ബുക്കില്‍  പോസ്റ്റ് ചെയ്തത്.


സിറ്റി ഡിപ്പോയിലെ ലെയ് ലൻഡ് ബസാണ് അദ്ദേഹം നിരത്തിലിറക്കിയത്. ഹെവി ലൈസൻസ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറേ കാലമായി വാഹനങ്ങൾ ഓടിച്ചിരുന്നില്ല. എന്നാൽ, കെ എസ് ആർ ടി സി എംഡി ആയി എത്തിയതോടെ വാഹനങ്ങളുമായി അടുത്തിടപഴകേണ്ടി വന്നു. ഇതിനെ തുടർന്നു ലൈസൻസും പുതുക്കുകയായിരുന്നു. ബസുമായി നിരത്തിലേക്ക് ഇറങ്ങി അൽപസമയത്തിനുള്ളിൽ വാഹനം പരിചിതമായി.


ഏതായാലും തനിക്ക് കെ എസ് ആർ ടി സി ബസുകള്‍  ഓടിക്കാൻ കൈ വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് എംഡി. പുതിയ ബസുകൾ വാങ്ങേണ്ടി വരുമ്പോൾ നേരിട്ട് പരിശോധിക്കാനും എംഡിക്ക് ഇനി മടിച്ചുനിൽക്കാതെ ധൈര്യമായിട്ട് ഇറങ്ങാം...!


കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലെ വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിന്‍റെ പൂര്‍ണരൂപം: -


വാഹനങ്ങൾ ഓടിക്കുക എന്നത് ഒരു കലയാണ്... ചിലർക്ക് അത് ജോലിയും കൂടിയാണ്...


Also read: ഓണക്കാലത്ത് KSRTC യുടെ അന്തർസംസ്ഥാന ബസ് സർവീസുകൾ ആരംഭിക്കും


കേരളത്തിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്റർ കെ.എസ്.ആർ.ടി സി യാണ്. പൊതുജനങ്ങളുമായി ഇടപെടുന്ന ഈ സ്ഥാപനത്തിന്‍റെ  സാരഥ്യത്തിലേക്ക് വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾ കടന്നു വന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി യുടെ പൈതൃകം നോക്കിയാൽ ആദ്യത്തെ സാരഥി ആയ ഇ. ജി. സാൾട്ടർ ബസ് ഓടിച്ചാണ് തിരുവിതാംകൂറിലെ സർക്കാർ പൊതു ഗതാഗതത്തിന് തുടക്കം കുറിച്ചതു തന്നെ. പിൻഗാമികളായി നാളിതു വരെ വന്നവരിൽ നന്നായി കോർപ്പറേഷനെ നയിച്ചവർ ഉണ്ടായിരുന്നെങ്കിലും ബസ് ഓടിക്കാൻ അറിയാവുന്നവർ വിരളമായിരുന്നു, ഇല്ല എന്നു തന്നെ പറയാം...


Also read: Route Map: ഗുരുവായൂര്‍ ഡിപ്പോയിലെ കോവിഡ് സ്ഥിരീകരിച്ച KSRTC കണ്ടക്ടർ സഞ്ചരിച്ച ബസ് റൂട്ടുകൾ


ഞങ്ങൾ ഈ വീഡിയോയിലൂടെ ഒരു ഡ്രൈവറെ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിന് നിയമം അനുശാസിക്കുന്ന തരത്തിൽ ഹെവിവാഹനം ഓടിക്കാൻ ബാഡ്ജും ലൈസൻസും ഉണ്ട്, കൂടെ അധിക യോഗ്യതയായി IAS ഉം...


ആ ഡ്രൈവറെ അഭിമാന പുരസ്സരം നിങ്ങൾക്ക് മുൻപിൽ ഞങ്ങൾ അവതരിപ്പിക്കുന്നു...