തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പിലാക്കാനായി കെഎസ്ആർടിസിയെ കുത്തിക്കൊല്ലരുതെന്ന് പ്രതിപക്ഷം നിയമസഭയിൽ. കെഎസ്ആർടിസിയെ തകർച്ചയിലെക്ക് തള്ളിവിടുന്ന സർക്കാർ നിലപാട് സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി. സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കെഎസ്ആർടിസി രൂപീകരിച്ചത് മുതൽ നഷ്ടത്തിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ മറുപടിയായി പറഞ്ഞു. 2000 കോടിയുടെ പ്രതിവർഷ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഡീസൽ ബൾക്ക് പർച്ചേസിൻ്റെ വില വർദ്ധിപ്പിച്ചത്  വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. വില വർദ്ധനവിലൂടെ 75 ലക്ഷം മുതൽ 83 ലക്ഷത്തിൻ്റെ പ്രതിദിന നഷ്ടമാണ് ഉള്ളത്. പ്രൊഫഷണൽസിനെ മാത്രം ഉപയോഗിച്ച് ഡയറക്ടർ ബോർഡ് ഉണ്ടാക്കി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.


116 അധുനിക ബസുകൾ അടുത്ത മാസം ദീർഘദൂര  സർവ്വീസ് ആരംഭിക്കും. 18 മാസത്തിനിടെ 1,100 ലേറെ പുതിയ ബസുകൾ കെഎസ്ആർടിസി നിരത്തിലിറക്കും. കെഎസ്ആർടിസിക്ക് കീഴിലെ എല്ലാ പമ്പുകളും ഒരു മാസത്തിനകം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള നടപടിയാണ് സ്വീകരിച്ച് വരുന്നത്. യുഡിഎഫ് ഭരണത്തിലിരിക്കെ കെഎസ്ആർടിസിയിൽ പെൻഷൻ മുടക്കി പലരേയും അത്മഹത്യയിലേക്ക് തള്ളിവിട്ടു. അവരാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത് എന്നത് വിരോധാഭാസമാണെന്നും മന്ത്രി പരിഹസിച്ചു.


കെഎസ്ആർടിസി ലാഭത്തിലെങ്കിൽ എന്തിന് പുതിയ കമ്പനി രൂപീകരിക്കുന്നതെന്ന് ഇതിന് മറുപടിയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. ഇക്കാര്യം സിഐടിയുക്കാരെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിക്കുന്നില്ല. കെ റെയിലിന് വേണ്ടി കെഎസ്ആർടിസിയെ തഴയുകയാണ്. 5,200 ബസുകൾ ഉണ്ടായിരുന്ന സ്ഥലത്ത് 3,300 ബസുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. 45,000 തൊഴിലാളികൾ എന്നത്  27,000 ആയി കുറഞ്ഞു. കെഎസ്ആർടിസിയെ ദുർബലപ്പെടുത്തുന്നതിന് പിന്നിൽ സിൽവർ ലൈൻ അജണ്ടയാണ്. കെ റെയിലിനായി കെഎസ്ആർടിസിയെ കുത്തിക്കൊല്ലരുതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.


ഇപ്പോൾ 5,000 കോടി കൊടുത്താലും തീരാത്ത പ്രശ്നങ്ങളാണ് കെഎസ്ആർടിസിയിൽ ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പരിഹസിച്ചു. വിദ്യാർഥികളെ അപമാനിക്കുന്ന മന്ത്രിയാണ് സഹായത്തെക്കുറിച്ച് പറയുന്നത്. സ്വിഫ്റ്റ് ലാഭത്തിലാവുമ്പോൾ കെഎസ്ആർടിസി ദയാ വധത്തിലേക്ക് പോകുമെന്നും കെ റെയിലിനായി കെഎസ്ആർടിസിയെ ദയാവധത്തിന് വിട്ടു നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.