തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻക്കാർക്ക് ഉടൻ പെൻഷൻ നൽകിയേക്കും. പ്രൈമറി അ​ഗ്രികൾച്ചറൽ സഹകരണ സംഘങ്ങളിൽ നിന്നും തുക അനുവദിക്കുന്നതിന് വേണ്ടി കേരളാ സ്റ്റേറ്റ്  ​കോ- ഓപ്പറേറ്റീവ് ബാങ്ക്, കെഎസ്ആർടിയും സർക്കാരും തമ്മിൽ എംഒയു ഒപ്പുവയ്ക്കുന്നതിന് സർക്കാർ  ഉത്തരവായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിൻ പ്രകാരം 2021 ജൂലൈ മുതൽ 2022 ജൂൺവരെ നേരത്തെ പ്രൈമറി അ​ഗ്രികൾച്ചറൾ സഹകരണ സംഘങ്ങളിൽ നിന്നും പെൻഷൻ നൽകുന്നതിന് വേണ്ടി കെഎസ്ആർടിസിക്ക് തുക വായ്പയായി നൽകും.


കെഎസ്ആർടിസി തിരികെ 8.5% പലിശ നിരക്കിൽ ആറ് മാസത്തെ ഇടവേളകളിൽ ഈ സംഘങ്ങൾക്ക് തിരിച്ചടയ്ക്കുയും ചെയ്യും. മുൻപ് 10 % പലിശ ആയിരുന്നത് 8.5% ആയി കുറച്ച ശേഷം ആണ് കരാറിൽ ഏർപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.