Ksrtc Income| കരകയറ്റം, കെഎസ്ആർടിസിയുടെ പ്രതി ദിന വരുമാനം 5 കോടി രൂപ കടന്നു
ശബരിമലയിലേക്ക് ഉൾപ്പെടെ 3445 ബസുകളാണ് ഇപ്പോൾ സർവ്വീസ് നടത്തിയത്.
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതി ദിന വരുമാനം അഞ്ച് കോടിയിലേക്ക്. കോവിഡിന് ശേഷം ഇതാദ്യമായാണ് വരുമാനം 5 കോടി രൂപ കടന്നത്. കഴിഞ്ഞ ദിവസം (നവംബർ 22, തിങ്കൾ) മാത്രം 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനം ആയി ലഭിച്ചത്.
ശബരിമലയിലേക്ക് ഉൾപ്പെടെ 3445 ബസുകളാണ് ഇപ്പോൾ സർവ്വീസ് നടത്തിയത്. പമ്പയിലേക്ക് നടത്തിയ 66 സ്പെഷ്യൽ സർവ്വീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനം ലഭിച്ചത്.2020 മാർച്ചിന് ശേഷം ആദ്യമായാണ് 5 കോടി രൂപയുടെ വരുമാനം ലഭിക്കുന്നത്.
Also Read: Anupama Dna Result | കുഞ്ഞ് അനുപമയുടെ തന്നെ, ദത്ത് വിവാദത്തിന് പരിസമാപ്തി,ഡി.എൻ.എ ഫലം പോസീറ്റീവ്
2020 മാർച്ച് 11 ന് ആണ് അവസാനമായി കെഎസ്ആർടിസിക്ക് ദിവസ വരുമാനം 5 കോടിയ്ക്കടുത്ത് ലഭിച്ചത്. അന്ന് 4572 ബസുകളാണ് സർവ്വീസ് നടത്തിയത്. പുതിയ ടൂർ പാക്കേജുകളും സർവ്വീസുകളും കെ.എസ്.ആർ.ടി.സിക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തുന്നത്.
നേരത്തെ ശമ്പളവും, പെൻഷനും കൊടുക്കാൻ പറ്റാതെ അതി ഭീമമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കെ.എസ്.ആർ.ടി.സി പുതിയ പരിഷ്കാരങ്ങളാണ് കെ.എസ്.ആർ.ടിസിയെ ഒരു വിധത്തിൽ രക്ഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...