തിരുവനന്തപുരം: എറണാകുളം- കോഴിക്കോട് റൂട്ടിൽ  സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതം.  ഈ റൂട്ടിൽ കെഎസ്ആർടിസി- സ്വിഫ്റ്റ് ഡീലക്സ് ബസുകളാണ് സർവ്വീസ് നടത്തുന്നത്. ഡീലക്സ് ബസുകളിൽ സീറ്റിം​ഗ് കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. ഈ സർവ്വീസുകളിൽ യാത്രക്കാരെ നിർത്തി സർവ്വീസ് നടത്താറില്ല. അത് കൊണ്ട് സീറ്റുകളുടെ എണ്ണത്തിന്റെ അനുസരിച്ചാണ് വരുമാനം ലഭിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സൂപ്പർ ഫാസ്റ്റ് ബസുകളിൽ സീറ്റുകളുടെ എണ്ണം കൂടുതലാണ്, കൂടാതെ ചില സമയത്ത് സീറ്റിം​ഗ് കപ്പാസിറ്റിയെക്കാൾ യാത്രക്കാരും ഉണ്ടാകാറുണ്ട്. അതിന് അനുസരിച്ചുള്ള വരുമാനമാണ് സൂപ്പർ ഫാസ്റ്റുകളിൽ നിന്നും ലഭിക്കുന്നത്.  സാധാരണ ജൂൺ മാസത്തിലെ മഴക്കാലത്ത് യാത്രക്കാർ കുറവുമാണ്. അതും വരുമാനത്തിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

Read Also: "അയാൾ എന്റെ ശരീരത്തിലൂടെ കൈയ്യോടിക്കാൻ നോക്കി, ഓർക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ്" സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാരോപണം


കെഎസ്ആർടിസി - സ്വിഫ്റ്റിൽ യാത്ര സുഖകരമായാത്ര ആയത് കൊണ്ട് ദീർഘ ദൂര യാത്രയ്ക്ക് വേണ്ടി കൂടുതൽ യാത്രക്കാരും ഈ സർവ്വീസുകളെ തിരഞ്ഞെടുക്കുന്നുണ്ട്.  ഏപ്രിൽ 11 സർവ്വീസ് തുടങ്ങിയ അന്ന് മുതൽ ഏപ്രിൽ മാസത്തിൽ 1.44 കോടി രൂപയും, മേയ് മാസത്തിൽ 5.25 കോടി രൂപയും, ജൂൺ മാസത്തിൽ 6.46 കോടി രൂപയും ജൂലൈ 20 വരെ 4.50 കോടി രൂപയുമാണ് കെഎസ്ആർടിസി സ്വിഫ്റ്റിലെ വരുമാനം.


മഴക്കാലം കഴിഞ്ഞ് ആഗസ്റ്റ് മാസം മുതൽ കൂടുതൽ ദീർഘ ദൂര യാത്രക്കാർ വരുന്ന മുറയ്ക്ക് കെഎസ്ആർടിസി-  സ്വിഫ്റ്റ് ബസ്സുകളുടെ വരുമാനത്തിൽ ഇനിയും വർദ്ധനവുണ്ടാകുമെന്നും കൂടുതൽ യാത്രക്കാരും റിസർവേഷനിൽ അന്വേഷണം നടത്തുന്നതും റിസർവ് ചെയ്യുന്നതും കെഎസ്ആർടിസി-  സ്വിഫ്റ്റ് ബസ്സുകളാണെന്നതുള്ളത് ഇതിന്റെ സ്വീകാര്യതവർദ്ധിക്കുന്നുവെന്നതരത്തിലുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ