തിരുവനന്തപുരം: വിഷുവും ഈസ്റ്ററും ആയിട്ടും അക്കൗണ്ടില്‍ ശമ്പളം എത്താത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധവുമായി കെഎസ് ആർടിസി ജീവനക്കാർ. വിഷു ആശംസകൾ  പങ്കുവെച്ച മന്ത്രി ആൻറണി രാജുവിൻറെ പോസിറ്റിന് കീഴിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം അറിയിച്ച കമൻറുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സമയത്തും ജീവനക്കാരുടെ ഹൃദയത്തിൽ തട്ടിയുള്ള പ്രാക്ക് കേൾക്കാൻ തയ്യാറാവുന്ന താങ്കൾ ഒരു സംഭവമാണ് സർ. സ്വിഫ്റ്റൊന്ന് ലാഭമായിക്കോട്ടെ വർഷത്തിൽ രണ്ട് ബോണസ്, വിഷുവിന് സ്പെഷൽ കണി അലവൻസ്, പെരുന്നാളിന് ഇഫ്താർ അലവൻസ്, ക്രിസ്തുമസ് - ന്യൂ ഇയർ അലവൻസ് ഇത്യാദികൾ ജീവനക്കാർ ആവശ്യപ്പെടാതെ തന്നെ നൽകുന്നതായിരിക്കും ല്ലേ....താങ്കൾ മാസ്സാണ് സർ എന്നാണ് ഒരു കമൻറ് എങ്കിൽ


താങ്കൾ വായിക്കുന്ന ഈ മെസ്സേജില്‍ 5 എണ്ണം എങ്കിലും താങ്കൾക് സ്തുതിപാടുന്ന വരുടെ മെസ്സേജ് എടുത്തു കാണിക്കാൻ പറ്റുമോ; അത്രയ്ക്ക് അധപതിച്ചു പോയി സാറേ താങ്കളുടെ ഇതുവരെയുള്ള ഭരണം; പിന്നെ ഇങ്ങനെയൊക്കെ മതിയെങ്കിൽ അടുത്ത അഞ്ചു വർഷവും താങ്കൾ തന്നെ മന്ത്രിയായിരിക്കും  -എന്നാണ് മറ്റൊരു കമൻറ്


അതേസമയം 27000 ജീവനക്കാരും അവരുടെ കുടുംബവും താങ്കളുടെയും താങ്കളുടെ കീഴിലുള്ള മേനേജ്മെൻറിൻറെയും നിരുത്തരവാദപരമയ നിലപാട് കൊണ്ട് വിഷുവും ,ഈസ്റ്ററും ആഘോഷിക്കാൻ കഴിയാതെ അർദ്ധ പട്ടിണിയിലാണ് എന്നിട്ടും താങ്കൾക്ക് വിഷു ആശംസിക്കുവാൻ കഴിയുന്നുവെങ്കിൽ ഒരു നല്ല നമസ്ക്കാരം എന്നും മറ്റൊരാൾ കമൻറ് ചെയ്യുന്നു. ഇത്തരത്തിൽ നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമൻറ് രേഖപ്പെടുത്തിയത്


അതേസമയം കെഎസ്ആർടിയിലെ ശമ്പള പ്രതിസന്ധിക്ക് പകരമായി 30 കോടി സർക്കാർ അനുവദിച്ചെങ്കിലും ബാങ്ക് അവധിയായതിനാൽ ഇത് അക്കൗണ്ടിലേക്ക്‌ ഇതുവരെയും എത്തിയിട്ടില്ല. എങ്കിൽ തന്നെയും ഇനിയും 20 കോടിയെങ്കിൽ ഉണ്ടെങ്കിലെ ശമ്പള വിതരണം പൂർത്തിയാക്കാൻ ആവു.


ഇതിന് മുൻപ് സർക്കാർ അനുവദിച്ച ഗ്രാൻറിൽ ഇനി കഷ്ടിച്ച് 10 കോടി മാത്രമാണ് കെഎസ്ആർടിസിയുടെ കയ്യിലുള്ളത്. ഡീസൽ ചിലവിൽ മിച്ചം പിടിച്ച് മാത്രമെ നിലവിലെ സാഹചര്യത്തിൽ കുറച്ചെങ്കിലും തുക കണ്ടെത്താനാവു. പ്രതിദിനം 37 ലക്ഷം രൂപയാണ് ഡീസലിന് കെഎസ്ആർടിസി ചിലവാക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.