കെഎസ്ആര്‍ടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കും; ആദ്യം ശമ്പളം നല്‍കുക ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും
കെഎസ്ആര്‍ടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് മാനേജ്‌മെന്റ്. ജൂണ്‍ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുക.
തിരുവനന്തപുരം:കെഎസ്ആര്‍ടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് മാനേജ്‌മെന്റ്. ജൂണ്‍ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുക. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചു. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ 79 കോടി രൂപ ആവശ്യമുണ്ടെന്ന് കെഎസ്ആര്‍ടിസി പറയുന്നു.
ആദ്യ ഘട്ടത്തില്‍ 65 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഫയല്‍ മടക്കിയിരുന്നു. വീണ്ടും സര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് അടിയന്തിര സഹായമായി കെഎസ്ആര്‍ടിസിയ്ക്ക് 50 കോടി രൂപ അനുവദിച്ചത്.ഈ മാസത്തെ ശമ്പളം അടുത്ത മാസം അഞ്ചിനു മുന്‍പ് നല്‍കണമെന്നാണ് കോടതി ഉത്തരവ്.
കെഎസ്ആര്‍ടിസി ശമ്പള വിതരണത്തില്‍ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളില്‍ നിര്‍ത്തിവച്ച സര്‍വീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...