തിരുവനന്തപുരം:  പണമുടക്കിനെ തുടർന്നാണ് കെഎസ്ആർടിസിയിൽ ശമ്പള വിതരണം നടക്കാത്തതെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന തള്ളി  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തി.   പണിമുടക്കിയത് കൊണ്ടല്ല കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാൻ കഴിയാത്തതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പണം സര്‍ക്കാരിന്റെ കൈവശം ഇല്ലാത്തതുകൊണ്ടാണ് നല്‍കാത്തതെന്നും മന്ത്രി വ്യകതമാക്കി. ഗതാഗതമന്ത്രിയെ തള്ളി സിഐടിയുവും രംഗത്തെത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പണിമുടക്കിനെ തുടർന്ന് തൊഴിലാളി യൂണിയനുകളുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയില്‍ പത്താം തിയതി ശമ്പളം നല്‍കാമെന്നും അറിയിക്കുകയും പണിമുടക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ പണിമുടക്കിലേക്ക് പോയതുകൊണ്ടാണ് ശമ്പള വിതരണം നടക്കാത്തതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. 


ALSO READ: Ksrtc Salary: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല; പണം കണ്ടെത്താനാകാതെ മാനേജ്മെന്റ്


എന്നാൽ പണിമുടക്കിയത് കൊണ്ടല്ല ശമ്പളം നല്‍കാത്തതെന്നും കൈയ്യില്‍ പണമില്ലാത്തതുകൊണ്ടാണ് ശമ്പളത്തിനു വേണ്ടി അധിക തുക നല്‍കാന്‍ കഴിയാത്തതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഗതാഗതമന്ത്രിയുടെ പ്രസ്താവനയില്‍ സിഐടിയുവും അതൃപ്തി അറിയിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലെന്ന മന്ത്രിയുടെ പ്രസ്താവന തൊഴിലാളികളില്‍ പ്രതിഷേധത്തിന് കാരണമായെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി. 


പൊതുമേഖലയെ സംരക്ഷിക്കാനുള്ള ഉത്തവാദിത്വം സര്‍ക്കാരിനുണ്ടെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സര്‍ക്കാരിന്റെ സഹായം തേടുന്നത് മോശമല്ലെന്നും ആനത്തലവട്ടം കൂട്ടിച്ചേർത്തു. ഇതോടെ കെഎസ്ആര്‍ടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട നിലപാടില്‍ മന്ത്രി ആന്റണി രാജു ഒറ്റപ്പെട്ട അവസ്ഥയാണ്. അടുത്തമാസം മുതല്‍ ശമ്പളവിതരണത്തിന് ഗതാഗതവകുപ്പും മാനേജ്‌മെന്റും ചര്‍ച്ച ചെയ്ത് പോം വഴി കണ്ടെത്തണം എന്ന വ്യവസ്ഥയിലാണ് ധനവകുപ്പ് കൂടുതല്‍ തുക അനുവദിക്കാന്‍ തയ്യാറായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.