തിരുവനന്തപുരം: ചെന്നൈയിലേക്കും, ഊട്ടിയിലേക്കും പുതിയ സർവ്വീസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്. ബുധനാഴ്ച (മേയ് 18) മുതൽ സർവ്വീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്നും രണ്ട് നോൺ എ.സി സീറ്റർ ബസുകളാണ് ഊട്ടിയിലേക്ക് സർവ്വീസ് നടത്തുന്നത്.
 തിരുവനന്തപുരം - ഊട്ടി (MC റോഡ്) 
 തിരുവനന്തപുരത്ത് നിന്നും  വൈകുന്നേരം 6.30 തിന് തിരിച്ച് കൊട്ടരക്കര, കോട്ടയം, പെരുമ്പാവൂർ, തൃശൂർ, പെരുന്തൽമണ്ണ നിലമ്പൂർ ഗൂഢല്ലൂർ വഴി രാവിലെ 5.30 തിന് ഊട്ടിയിൽ എത്തിച്ചേരുകയും, തിരികെ  രാത്രി 7 മണിക്ക് സർവ്വീസ് ആരംഭിച്ച് ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലർച്ചെ 6.05  തിരുവനന്തപുരത്ത് എത്തിച്ചേരുന്ന   വിധത്തിലാണ് സർവ്വീസ്. ടിക്കറ്റ് നിരക്ക്: 691രൂപ


COMMERCIAL BREAK
SCROLL TO CONTINUE READING

 തിരുവനന്തപുരം - ഊട്ടി (NH) 
തിരുവനന്തപുരത്ത് നിന്നും രാത്രി 8 മണിക്ക് സർവ്വീസ് ആരംഭിച്ച് ആലപ്പുഴ, എറണാകുളം,തൃശൂർ, പെരുന്തൽമണ്ണ നിലമ്പൂർ ഗൂഢല്ലൂർ   വഴി രാവിലെ 7.20 തിന് ഊട്ടിയിൽ എത്തുന്ന രണ്ടാമത്തെ  സർവ്വീസ് ,   തിരികെ ഊട്ടിയിൽ നിന്നും രാത്രി 8 മണിക്ക് സർവ്വീസ് തുടങ്ങി ആലപ്പുഴ വഴി 7.20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ടിക്കറ്റ് നിരക്ക്: 711 രൂപ



എറണാകുളം -ചെന്നെ AC സീറ്റർ 
എറണാകുളത്ത്  നിന്നുമാണ് ചെന്നൈയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് എ.സി ബസ് സർവ്വീസ് നടത്തുന്നത് . എറണാകുളം KSRTC ബസ്സ്റ്റാന്റിൽ നിന്നും രാത്രി  7.45 ന് തിരിച്ച് 8 മണിക്ക് വൈറ്റില ഹബിൽ നിന്നും തൃശ്ശൂർ, പാലക്കാട് , കോയമ്പത്തൂർ, സേലം വഴി  രാവിലെ 8.40 തിന് ചെന്നൈ എത്തുന്ന വിധമാണ് കെഎസ്ആർടിസി - സ്വിഫ്റ്റ് എസി സീറ്റർ സർവ്വീസ് നടത്തുക. ചെന്നൈയിൽ നിന്നും തിരിച്ച് രാത്രി 8 മണിക്ക് ആരംഭിക്കുന്ന സർവ്വീസ് പിറ്റേന്ന് രാവിലെ 8.40 തിന് എറണാകുളത്തും എത്തിച്ചേരും. ടിക്കറ്റ് നിരക്ക്- 1351 രൂപ

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ-  0471 2323979
ഈമെയിൽ - tvm@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.