തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഇനി ബുക്കിംഗ് നടത്താൻ പുതിയ  മാറ്റങ്ങൾ അറിഞ്ഞിരിക്കണം.നിലവിലെ റിസർവേഷൻ ചാർജ്ജായ 30 രൂപ 10 രൂപയായി കുറച്ച് നിശ്ചയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബസ് പുറപ്പെടുന്നതിന് 72 മണിക്കൂറുകൾക്ക് മുൻപ് വരെ – ക്യാൻസലേഷന് ഫീ ഉണ്ടാവില്ല മറ്റുള്ള സമയങ്ങളിൽ ബുക്കിംഗ് സമയത്തിനനുസരിച്ച് ക്യാൻസലേഷൻ ഫീയിൽ മാറ്റം വരും.


ALSO READ: "തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നു"; പബ്ലിക് പ്രോസിക്യുട്ടറിനടക്കം വക്കീൽ നോട്ടീസയച്ച് ദിലീപ്


യാത്രക്കാരൻ മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റ് നിബന്ധനകൾക്ക് വിധേയമായി സീറ്റ് ലഭ്യതയ്ക്കനുസരിച്ച് യാത്രാ തീയതിക്ക് മുന്നിലേയ്ക്കോ പിന്നിലേയ്ക്കോ പുനർനിശ്ചയിക്കാൻ സാധിക്കുന്ന സംവിധാനം  PRE/POSTPONE TICKET. റിസർവേഷൻ കൗണ്ടർ/ഫ്രാഞ്ചൈസി കൗണ്ടർ മുഖാന്തിരം ലഭ്യമാക്കുന്നതാണ്.


നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താലും നേരത്തെ നിശ്ചയിച്ച യാത്രാവിവരങ്ങൾ ഉപയോഗിച്ച് ബുക്ക് ചെയ്ത അതേ ടിക്കറ്റിലെ (മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ബസ്സ് ചാർജ് പരിധിക്കുള്ളിൽ) കേറുന്ന സ്റ്റോപ്പുകൾ/ പോയൻറുകൾ എന്നിവ മാറ്റാം.


ALSO READ: Kerala Covid 19 : സംസ്ഥാനത്തും കോവിഡ് വീണ്ടും ആശങ്ക പരത്തുന്നു; ഗുരുതരരോഗികളുടെ എണ്ണം വർധിക്കുന്നു


ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ യാത്രക്കാരന് ഒരു ദീർഘ ദൂരയാത്ര അപ്പോൾ നിലവിൽ ഉള്ള രണ്ട് കണക്ഷൻ ബസ്സുകളിൽ ആയി ഷെഡ്യൂൾ ചെയ്യാൻ സാധിക്കുന്നതാണ്. യാത്രാമധ്യേ ഇടയ്ക്ക് ഇറങ്ങി മറ്റാവശ്യങ്ങള് നിറവേറ്റാനും തുടർന്ന് മറ്റൊരു ബസ്സിൽ യാത്ര ചെയ്യുവാനും ഒറ്റ ബുക്കിംഗിലൂടെ സാധ്യമാകുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.