Thiruvananthapuram : കെഎസ്ആർടിസി (KSRTC) സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി കെഎസ്ആർടിസി ജീവനക്കാർക്ക് നൽകിയിരുന്ന എല്ലാവിധ ഡ്യുട്ടി ഇളവുകളും പിൻവലിച്ചിട്ടുണ്ട്. അതുകൂടാതെ  സർവീസുകൾ നടത്താൻ എല്ലാ ജീവനക്കാരോടും ഷെഡ്യുൾ പ്രകാരം തന്നെ ഡ്യുട്ടിക്ക് ഹാജരാകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡ്യുട്ടി ഇളവുകളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച മുതൽ പുനഃസ്ഥാപിച്ചതായും അറിയിച്ചിട്ടുണ്ട്. അതുമാത്രമല്ല മുമ്പ് തുടർന്ന് വന്നിരുന്നത് പോലെ തന്നെ പഞ്ചിങ് സംവിധാനം അനുസരിച്ച് മാത്രമായിരിക്കും ഇനിമുതൽ ശമ്പളം നൽകുകയെന്നും മാനേജ്‍മെന്റ് നിർദ്ദേശം നല്കിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.


ALSO READ: Ksrtc Yatra Fuels: സാധാരണക്കാർക്കും ഇന്ധനം നിറയക്കാം, കെ.എസ്.ആർ.ടി.സിയുടെ യാത്രാ ഫ്യൂവൽസ് ഉടൻ


സ്റ്റാൻഡ് ബൈ ഡ്യുട്ടികൾ നൽകുന്നതിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട് ഇനിമുതൽ തങ്ങളുടേതല്ലാത്ത കാരണങ്ങൾ ഡ്യുട്ടി മുടങ്ങിയാൽ മാത്രം സ്റ്റാൻഡ് ബൈ ഡ്യൂട്ടി നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. സ്റ്റാൻഡ് ബൈ ഡ്യൂട്ടി ലഭിച്ചാലും സ്റ്റാൻഡിൽ തന്നെ ഉണ്ടാകാമെന്നും പുറത്ത് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.


ALSO READ: Neet Exam: നീറ്റ് പരീക്ഷക്ക് കെ എസ് ആർ ടി സി കൂടുതൽ സർവീസ് നടത്തും.


സ്റ്റാൻഡ് ബൈ ഡ്യൂട്ടി ലഭിക്കുന്ന ജീവനക്കാർ അതാത് ഡിപ്പോകളിൽ തന്നെയുണ്ടാകാമെന്നും, അവിടങ്ങളിലെ വിശ്രമ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്രമിക്കണമെന്നുമാണ് നിർദ്ദേശം നലകിയിരിക്കുന്നത്. കോവിഡ് കാലത്ത് ഗണ്യമായി കുറഞ്ഞ സർവീസുകളാണ് വീണ്ടും  എത്തിക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നത്.



ALSO READ: KSRTC Strike: സി.എം.ഡിയുമായി നടന്ന ചർച്ച പരാജയം, ബിജു പ്രഭാകർ ജീവനക്കാരെ ഫേസ്ബുക്ക് ലൈവിൽ അതിസംബോധന ചെയ്യും


മുമ്പ് കെഎസ്ആർടിസി സംസ്ഥാനത്തൊട്ടാകെ അയ്യായിരത്തിന് മുകളിൽ സർവീസുകളാണ് നടത്തി വന്നിരുന്നത്. എന്നാൽ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ഇത് വാൻ തോതിൽ കുറഞ്ഞിരുന്നു. ഇതിനെ തുടർന്ന് വരുമാനം കുറഞ്ഞ കെഎസ്ആർടിസി വരുമാനം കണ്ടെത്താൻ മറ്റ് പല മാർഗങ്ങളും സ്വീകരിച്ചിരുന്നു. എന്നാൽ സർക്കാർ സഹായത്തോടെ മാത്രമായിരുന്നു പിടിച്ച് നില്ക്കാൻ സാധിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.