തിരുവനന്തപുരം : നീറ്റ് പരീക്ഷ കണക്കിലെടുത്ത് ഞായറാഴ്ച കെ.എസ്.ആർ.ടി.സി കൂടുതൽ സർവ്വീസ് നടത്തും. കേരളത്തിലെ വിവിധ സെന്ററുകളിൽ വച്ചാണ് പരീക്ഷ. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾ,തിരക്കുകൾ എന്നിവ ഒഴിവാക്കുകയാണ് ലക്ഷ്യം.
പരീക്ഷാ സമയം 14:00 മണി മുതൽ 17:00 മണി വരെ. റിപ്പോർട്ടിംഗ് സമയം 11:00 മണി മുതൽ) പരീക്ഷാർത്ഥികൾക്കായി ട്രാഫിക് ഡിമാൻഡ് അനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ ഓപ്പറേറ്റ് ചെയ്യുവാൻ യൂണിറ്റ് അധികാരികളെ സി എം ഡി ചുമതലപ്പെടുത്തി.
ALSO READ: Covid മൂന്നാം തരംഗം മുന്നൊരുക്കം: കനിവ് 108 ആംബുലന്‍സുകളും സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
ഉദ്യോഗാർഥികളുടെ ആവശ്യാർത്ഥവും തിരക്ക് അനുസരിച്ചും ഹെഡ്ക്വാർട്ടേഴ്സ് പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടത്തുവാൻ എല്ലാ ഹെഡ് ക്വാർട്ടേഴ്‌സ് യൂണിറ്റ് അധികാരികളും ശ്രദ്ധിക്കണം എന്നും സി എം ഡി അറിയിച്ചു. 40 യാത്രക്കാർ ഒരുമിച്ചു ആവശ്യപ്പെടുന്ന പക്ഷം ബോണ്ട് സർവീസും നടത്തും.
ALSO READ: Nipah, പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരം, പ്രതിരോധം ഏകോപനത്തോടെയെന്ന് മുഖ്യമന്ത്രി
നിരവധി പേരാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതുന്നത്. നേരത്തെ പരീക്ഷ മാറ്റണം എന്ന നിർദ്ദേശം അടക്കം ഉയർന്നിരുന്നെങ്കിലും പരീക്ഷ നടത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...