Trivandrum:  ഭാരത് ബന്ദുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തില്ല. എം.ഡിയുടെ പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. യാത്രക്കാരുടെ തിരക്കുണ്ടാവാൻ സാധ്യതയില്ലാത്തതും ജീവനക്കാരുടെ കുറവുമാണ് കെ.എസ്.ആർ.ടി.സി പറയുന്ന കാരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അവശ്യ സർവ്വിസുകൾ വേണ്ടി വന്നാൽ  പോലീസിന്റെ നിർദ്ദേശപ്രകാരവും, ഡിമാന്റ് അനുസരിച്ചും  മാത്രം രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ നടത്തും.


ALSO READ:  കോഴിക്കോട് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് ഒരു മരണം; നാല് പേർക്ക് പരിക്ക്


ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇത്.  പ്രധാന റൂട്ടിൽ പരിമിതമായ  ലോക്കൽ സർവ്വിസുകൾ  പോലീസ്  അകമ്പടിയോടെയും നടത്താൻ ശ്രമിക്കും. അതേസമയം തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ  ഉണ്ടായിരിക്കും.


ALSO READ: Bharat Bandh: വാഹനങ്ങൾ ഒാടില്ല, അവശ്യ സർവ്വീസുകൾ മാത്രം ഒാഫീസുകൾ തുറന്നേക്കില്ല, ഭാരത് ബന്ദ് നാളെ


 എല്ലാ സ്റ്റേ സർവ്വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളിൽ നിന്നും  ആരംഭിക്കും.യാത്രക്കാരുടെ തിരക്കുണ്ടായാൽ അധിക ദീർഘദൂര സർവ്വീസുകൾ അയക്കുന്നതിന് ജീവനക്കാരെയും  ബസ്സും യൂണിറ്റുകളിൽ  ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ഡിപ്പോകളിലും  യൂണിറ്റിധികാരികൾ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ ഉണ്ടായിരിക്കുന്നതും യഥാസമയം വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതുമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.