കണ്ണൂർ സർവ്വകലാശാലയിലെ മുൻ വി സി ഗോപിനാഥനെതിരെ കെഎസ്‌യു. സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ 20,55,000 രൂപ  ഉപയോഗിച്ചുവെന്നും കൂടാതെ വീട് മോഡി പിടിപ്പിക്കുന്നതിനും, പുതിയ കർട്ടൻ വായിക്കുന്നതിനുമായി  42,396 വിനിയോഗിച്ചതായിവിവരാവകാശ രേഖകൾ കെ എസ് യു പുറത്തുവിട്ടു. പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. ഇതിനുപുറമേ 20 ലക്ഷം രൂപ എന്നിങ്ങനെ സർവകലാശാല ഫണ്ട്  ഗോപിനാഥൻ ദുരൂപയോഗം ചെയ്തതായാണ് രേഖകൾ കാണിക്കുന്നത്. ഗോപിനാഥിന്റെ പുനർനിയമനം റദ്ദാക്കിയ സാഹചര്യത്തിൽ ഈ തുക മുഴുവനും തിരിച്ച് പിടിക്കണമെന്ന് സംസ്ഥാന പ്രസിഡണ്ടായ മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: മണ്ഡലം വച്ചുമാറി ലീ​ഗ് എംപിമാർ; മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ സമദാനി


മാസപ്പടി ലാവലിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതി


മാസപ്പടി ലാവലിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്നും സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി.മാത്യൂ കുഴൽനാടൻ തെളിവുകൾ സഹിതം ഇക്കാര്യത്തിൽ ഉയർത്തിയിരിക്കുന്ന ആരോപണം ഏറെ ഗൗരവതരം ആണെന്നും മുഖ്യമന്ത്രി ആത്മാഭിമാനമുണ്ടെങ്കിൽ അന്വേഷണം നേരിടുകയോ രാജിവെച്ച് പുറത്തു പോവുകയോ ചെയ്യണമെന്നദ്ദേഹം ആവശ്യപ്പെട്ടു..സമരാഗ്നിക്കിടെ കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.


ലാവ്ലിൻ കേസിന് സമാനമായ സംഭവമാണ് പുറത്തുവന്ന അഴിമതി. കെ സുരേന്ദ്രനും, പിണറായി വിജയനും സയാമീസ് ഇരട്ടകളെ പോലെയാണ്.ഇരുവരും സമാനമായാണ് സംസാരിക്കുന്നത്.Cpm - Bjp കൂട്ടുകെട്ട് ഏറ്റവും ശക്തമായി ഉള്ളത് തൃശൂരിലാണ്.കോൺഗ്രസിനെ തകർക്കുക മാത്രമാണ് ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു. സിപിഎം - ബിജെപി അന്തർധാര സജീവമാണ്.
കേസുകളിൽ ഇരുകൂട്ടരും ഒത്തുതീർപ്പ് നടത്തുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.


പ്രധാനമന്ത്രിയെ പ്രേമചന്ദ്രൻ പുകഴ്ത്തിയ സംഭവം രാഷ്ട്രീയം വേറെ വികസനം വേറെയാണ്. വികസനപ്രവർത്തനങ്ങളിൽ ഇരുസർക്കാരിനും ഒപ്പം നിൽക്കുന്ന നിലപാടാണ് കോൺഗ്രസിൻ്റെത്. ജനപ്രതിനിധികൾ ചെയ്യേണ്ട കാര്യമാണ് അതെന്നും സതീശൻ പറഞ്ഞു.കോണ്ഗ്രസ്സിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ നാളെ മുതൽ ആരംഭിക്കും.രാഹുൽ ഗാന്ധി നിർബന്ധമായി വയനാട്ടിൽ മത്സരിക്കണം എന്നാണ് കെപിസിസി ആവശ്യപ്പെട്ടിട്ടുള്ളതെന്നും സതീശൻ പറഞ്ഞു.


വയനാട്ടിൽ ആന കുത്തി മരിച്ച അനീഷിന്റെ കുടുംബത്തിന്  കർണാടക സർക്കാർ15 ലക്ഷം രൂപ നൽകിയത് കുടുംബം വേണ്ടെന്ന് പറഞ്ഞു.ബിജെപി ഇതിനെ രാഷ്ട്രീയവത്കരിച്ചു, കുടുംബത്തെ നോവിച്ചു ഈ മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് ' 'അജീഷിന്റെ കുടുംബത്തിന് കെപിസിസി 15 ലക്ഷം രൂപ നൽകും എന്നും സുധാകരൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.