വയനാട് : സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വയനാട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാളെ മാർച്ച് അഞ്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. സംസ്ഥാന  വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം എസ്എസ്എൽസി, ഹയർ സക്കൻഡറി തുടങ്ങിയ പൊതുപരീക്ഷകൾ തടസ്സപെടുത്തില്ലെന്ന്  കെ എസ് യു നേതാക്കൾ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിദ്ധാഥിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ പ്രതികൾക്കുമെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവും എംഎസ്എഫും വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയത്. വിദ്യാർഥികൾ പ്രസ്ഥാനങ്ങളുടെ മാർച്ച് തടഞ്ഞ് പോലീസ് മൂന്ന് തവണ ലാത്തി വീശുകയും ചെയ്തു. ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചതോടെ പ്രവർത്തകർ കോഴിക്കോട്- മൈസൂർ  ദേശീയപാത ഉപരോധിച്ചു.


ALSO READ : Wayanad Student Death : സിദ്ധാർഥിന്റെ കുടുംബത്തോട് ഒരു നല്ല വാക്കെങ്കിലും പറഞ്ഞോ? മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളെ ഭയപ്പെടുത്തുന്നു; കെ.സുരേന്ദ്രൻ


രാവിലെ 11 മണിയോടെയാണ് എം എസ് എഫിന്റെ നേതൃത്വത്തിൽ ക്യാമ്പസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ, പിന്തിരിയാതെ കെ.എസ്.യു പ്രവർത്തകർ മാർച്ച് തുടർന്നതോടെ ലാത്തിച്ചാർജും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ടായിരുന്നു.
ഇതിൽ ഗുരുതരാവസ്ഥയിലായ ആശുപത്രിയിലേക്ക് മാറ്റി.


സംഘർഷാവസ്ഥ വർദ്ധിച്ചത്തോടെ എംഎൽഎ ടി സിദ്ദിഖ് പ്രവർത്തകരെ അനുനയിപ്പിച്ച് മാറ്റി. ഇവിടെ നിന്നും   പ്രതിഷേധവുമായിയെത്തിയ പ്രവർത്തകർ അരമണിക്കൂറോളം കോഴിക്കോട് മൈസൂർ ദേശീയപാത ഉപരോധിച്ചു. മണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ  നിലനിന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയെത്തി ഉദ്യോഗസ്ഥർ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.


സി​ദ്ധാ​ർ​ഥ​ന്റെ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ യൂ​നി​വേ​ഴ്സി​റ്റി ഉ​ന്ന​ത​രു​ടെ പ​ങ്ക് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കു​ക, സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഫ്രറ്റേണിറ്റി പ്രവർത്തകരും കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.