തിരുവനന്തപുരം : ആസാദ് കശ്മീര്‍ പരാമര്‍ശ വിവാദത്തിൽ മൗനം തുടർ‌ന്ന്  കെ ടി ജലീൽ . ഡൽഹിയിൽ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കി ജലീൽ കേരളത്തിലെത്തി. മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. നോര്‍ക്കയുടെ പരിപാടിയില്‍ ഇന്ന് പങ്കെടുക്കേണ്ടതായിരുന്നു. രാജ്യവിരുദ്ധ പ്രസ്താവന വിവാദമായതിന്  പിന്നാലെ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിൻവലിച്ചിരുന്നു. തന്‍റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു ജലീലീന്‍റെ  ന്യായീകരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലെത്തിയ കെ ടി ജലീൽ വളാഞ്ചേരിയിലേക്ക് തിരിച്ചു.  ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് ഉള്ളത്. ഇന്നലെയാണ് കശ്മീരിൽ നിന്ന് ജലീൽ ഡൽഹിയിലെത്തിയത്. കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ ജലീൽ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. 


സി.പി.എം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പരാമർശം പിന്‍വലിച്ചത്. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത വാചകങ്ങള്‍ പിന്‍വലിക്കുന്നതായി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ജലീൽ മടങ്ങിയത് വീട്ടില്‍നിന്ന് സന്ദേശം ലഭിച്ചതിനാലെന്ന് എ.സി.മൊയ്തീന്‍ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.