KTU BTech പരീക്ഷകൾ മാറ്റിവെക്കില്ല, AICTE പരീക്ഷകൾ ഓൺലൈനായി മാത്രം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് സർവകലശാല
KTU ന്റെ BTech പരീകൾ മാറ്റിവെക്കില്ല. AICTE യുടെ നിർദേശം ഓൺലൈൻ സംവിധാനം ഒരുക്കാൻ മറ്റന്നാൾ മുതലാണ് സങ്കേതിക സർവകലശാലയുടെ പരീക്ഷകൾ ആരംഭിക്കുന്നത്.
New Delhi : കേരള സങ്കേതിക സർവകലശാലയുടെ പരീക്ഷകൾ ഓഫ്ലൈനായി നടത്തുന്നതിൽ ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷന്റെ തള്ളി കെടിയു. BTech പരീക്ഷകൾക്ക് മാറ്റിമല്ലെന്ന് കെടിയു അറിയിച്ചു.
കോവിഡ് സാഹചര്യത്തിലും പരീക്ഷകൾ ഓഫ്ലൈനായി നടത്തുന്നത് സുരക്ഷതിമല്ലെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ സങ്കേതിക സർവകലശാലയ്ക്ക് നിർദേശം നൽകിയിരുന്നു. മാവേലിക്കര എംപിയും കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷിന്റെ കത്തിനെ തുടർന്നാണ് AICTE നിർദേശം നൽകിയിരിക്കുന്നത്.
ALSO READ : KTU പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, നടപടി ഗവർണറുടെ ഇടപെടിനെ തുടർന്ന്
കോവിഡിന്റെ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് ഹാജാരാകാൻ സാധിക്കില്ലയെന്ന് കൊടിക്കുന്നിൽ തന്റെ കത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെ ബി-ടെക്ക് പരീക്ഷകൾ നടത്തുന്നത് അനിശ്ചിതത്തിൽ ആകുകയും ചെയ്തു.
ALSO READ : KTU എല്ലാ കോഴ്സിന്റെയും അവസാന Semester പരീക്ഷ ജൂൺ 15 മുതൽ നടത്തും, പരീക്ഷകൾ ഓൺലൈനിലൂടെയെന്ന് മുഖ്യമന്ത്രി
എന്നാൽ മറ്റന്നാൾ മുതൽ ആരംഭിക്കുന്ന സങ്കേതിക സർവകലശാലയുടെ പരീക്ഷകൾ മാറ്റിമില്ലെന്ന് കെടിയു വ്യക്തമാക്കി. എഐസിടിഇയുടെ നിർേദശം ഓൺലൈൻ പരീക്ഷ സജ്ജമാക്കാനാണ്. അല്ലാതെ നാളെ കഴിഞ്ഞ് നടക്കുന്ന പരീക്ഷകൾ മാറ്റിവെക്കാനല്ലെന്ന് സങ്കേതിക സർവകലശാല അറിയിച്ചു. പരീക്ഷകൾ ഓഫ്ലൈനായി തുടരമെന്ന് കെടിയു വ്യക്തമാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...