MPമാര്‍ക്ക് MLAമാരാകാന്‍ ആഗ്രഹ൦? ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല തങ്ങളെന്ന് Kodikunnil Suresh

പാര്‍ട്ടി പുനഃസംഘടനയില്‍ നേതാക്കളുടെ ഇടയില്‍ തന്നെ അമര്‍ഷം പുകയുന്നതിനിടെയാണ് കൊടിക്കുന്നേല്‍ സുരേഷിന്‍റെ പ്രതികരണം. 

Written by - Sneha Aniyan | Last Updated : Oct 1, 2020, 01:10 PM IST
  • കോണ്‍ഗ്രസിലെ ഒരു എംപിമാരും നിയമസഭയിലേക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡിനെയോ KPCCയെയോ സമീപിച്ചിട്ടില്ല.
  • പാര്‍ട്ടിയിലെ തന്നെ ഒരു കൂട്ടം ആളുകളാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
MPമാര്‍ക്ക് MLAമാരാകാന്‍ ആഗ്രഹ൦? ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല തങ്ങളെന്ന് Kodikunnil Suresh

Kollam: എംപിമാര്‍ സ്ഥാനം രാജിവച്ച് MLAമാരായി മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് (Kodikunnil Suresh) MP. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാരെന്നും അദ്ദേഹം തുറന്നടിച്ചു.

ALSO READ | മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൂടെ? കൊടിക്കുന്നില്‍ സുരേഷിന് സോണിയയുടെ ശകാരം!!

പാര്‍ട്ടി പുനഃസംഘടനയില്‍ നേതാക്കളുടെ ഇടയില്‍ തന്നെ അമര്‍ഷം പുകയുന്നതിനിടെയാണ് കൊടിക്കുന്നേല്‍ സുരേഷിന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് എംപിമാരെന്ന പ്രചരണം കോണ്‍ഗ്രസി(Congress)ല്‍ ശക്തമാണെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണ് ഈ അസത്യ പ്രചരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ | കഴിവുറ്റ പ്രധാനമന്ത്രിയുടെ കുറവ് രാജ്യം മനസിലാക്കുന്നു....! മന്‍മോഹന്‍ സിംഗിന് പിറന്നാളാശംസകളുമായി Rahul Gandhi

കോണ്‍ഗ്രസിലെ ഒരു എംപിമാരും നിയമസഭയിലേക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡിനെയോ KPCCയെയോ സമീപിച്ചിട്ടില്ലെന്നും പാര്‍ട്ടിയിലെ തന്നെ ഒരു കൂട്ടം ആളുകളാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ആരോപണത്തിലൂടെ ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും തങ്ങള്‍ക്ക് അപഖ്യാതി ഉണ്ടാക്കുകയാണെന്നും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ | പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ച് ഡോ. കഫീല്‍ ഖാന്‍

കൂടാതെ, പാര്‍ട്ടി പുനഃസംഘടനയില്‍ താന്‍ നിര്‍ദേശിച്ചവരെ പരിഗണിച്ചിട്ടില്ലെന്നും ഇതിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-;പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭാരവാഹി പട്ടികയില്‍ ലഭിക്കേണ്ട ആനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന പരാതിയും കൊടിക്കുന്നില്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

KPCC വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ദേശീയ നേതൃത്വം ആവശ്യപ്പെടും വരെ ഈ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Trending News