കൊച്ചി : സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമന കേസുകളിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. ഡോ.സിസ തോമസിനെ കേരള സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസിലറായി നിയമിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സംസ്ഥാന ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചു. ഗവർണറുടെ നടപടി ചോദ്യം ചെയ്തു കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിയ കോടതി സ്ഥിരം വിസിയെ നിയമിക്കാൻ സെലക്ഷൻ കമ്മിറ്റിയെ രൂപീകരിക്കണമെന്ന് നിർദേശം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

യുജിസി യോഗ്യത ഇല്ലാത്തവരെ വിസിയായി നിയമിക്കാൻ കഴിയില്ല. താൽക്കാലിക വിസിക്കും അതെ യോഗ്യത വേണം. ചാൻസലറും യുജിസി നിയമങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം. ഉന്നത വിദ്യാഭാസ പ്രിൻസിപ്പൽ സെക്രട്ടറിയെ വി സി ആയി ശുപാർശ ചെയ്തത് ദൗർഭാഗ്യകരം. സിസ തോമസിന്റെ യോഗ്യതയിൽ തകർക്കമില്ലെന്ന് കോടതി.


ALSO READ : ''നിയമസഭ തല്ലിപൊളിച്ച വി ശിവൻകുട്ടി വിഴിഞ്ഞം സമരത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു'': വിഴിഞ്ഞം പദ്ധതിക്കെതിരെ പിസി ജോർജ്


അതേസമയം സർവകലാശാല നിയമങ്ങളിൽ സർക്കാരിനെ ഇടപെടാൻ അനുവദിക്കാൻ ആവില്ലെന്ന് കോടതി. കാലതാമസം കൂടാതെ വൈസ് ചാൻസലറെ നിയമിക്കണമെന്ന് ഹൈക്കോടതി. സെലക്ഷൻ കമ്മിറ്റിയിൽ യുജിസിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.