കലകളുടെ ശ്രീ; ആശ്രാമം മൈതാനിയിൽ നടന്ന കുടുബശ്രീ കലാപരിപാടികൾ കാണികൾക്ക് പുത്തൻ അനുഭവം
വീടിന്റെ ചുമരുകൾക്ക് ഉള്ളിൽ, ഒതുങ്ങിപോയ പാട്ടും നൃത്തവും പുതിയ ആകാശങ്ങളെ വീണ്ടെടുക്കുന്ന കാഴ്ച്ച കൂടിയായിരുന്നു അത്
മന്ത്രിസഭാവാർഷികത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി ആശ്രാമം മൈതാനിയിൽ നടന്ന കുടുബശ്രീ കലാപരിപാടികൾ കാണികൾക്ക് പുത്തൻ അനുഭവമായി. വീടിന്റെ ചുമരുകൾക്ക് ഉള്ളിൽ, ഒതുങ്ങിപോയ പാട്ടും നൃത്തവും പുതിയ ആകാശങ്ങളെ വീണ്ടെടുക്കുന്ന കാഴ്ച്ച കൂടിയായിരുന്നു അത്.
ലളിതഗാനവും കവിതയും ചലച്ചിത്രഗാനവും, നാടോടിനൃത്തരൂപങ്ങൾ മുതൽ സിനിമാറ്റിക് ഡാൻസ് വരെ കുടുബശ്രീയുടെ രുചിക്കൂട്ടിന്റെ വൈവിധ്യം വേദിയിലും നിറഞ്ഞു. സമൂഹത്തോടുള്ള കരുതലും സന്ദേശവും കൂടി ഉൾപ്പെടുന്നതായിരുന്നു ഓരോ ഇനവും. നിറഞ്ഞ കൈയടിയോടെയാണ് ഓരോന്നും സദസ് സ്വീകരിച്ചതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...