ബിജെപി ഓഫീസ് കുടുംബ വീട്, കെ സുരേന്ദ്രന് കുടുംബ നാഥൻ!!
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് പുറത്താക്കി എന്ന വാര്‍ത്തയോട് പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് പുറത്താക്കി എന്ന വാര്‍ത്തയോട് പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.
തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കുമ്മനത്തിന്‍റെ പ്രതികരണം. ഇടത് വാർത്താ ചാനലില്‍ പ്രക്ഷേപണം ചെയ്ത ഈ വാര്‍ത്ത ലേഖകന്റെ ഭാവനാ സൃഷ്ടി മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് മാർച്ച് 14ന് താന്‍ ചികിത്സാർത്ഥം പന്തളത്തെ ചാങ്ങേത്ത് ആയുർവേദ ആശുപത്രിയിൽ പ്രവേശിച്ചതാണെന്നും രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമവും ഇവിടെത്തന്നെയാക്കിയെന്നും അദ്ദേഹം പറയുന്നു.
കൊറോണ പ്രതിരോധം: ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവ്!
താനിപ്പോള്‍ ചെങ്ങന്നൂരിലെ കാര്യാലയത്തില്‍ വിശ്രമത്തിലാണെന്നും കുമ്മനം പറയുന്നു.
ഇക്കാര്യങ്ങളൊക്കെ തന്നോട് നേരിട്ട് ചോദിച്ചാൽ അറിയാവുന്നതേ ഉള്ളൂ. എന്നിട്ടും ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചത് തരംതാണ മാധ്യമ പ്രവർത്തനമായി പോയെന്ന് ഖേദത്തോടെ പറയട്ടെ. -കുമ്മനം പറഞ്ഞു.
എൻറെ പ്രവർത്തന കേന്ദ്രം ഇപ്പോഴും തിരുവനന്തപുരം തന്നെയാണ്.
ബിജെപി ഓഫീസ് ആണ് എന്റെ കുടുംബ വീട്. സംസ്ഥാന പ്രസിഡന്റാണ് കുടുംബ നാഥൻ. ലോക്ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ അവിടേക്ക് മടങ്ങിയെത്തുകയും ചെയ്യും. അപ്പോഴെങ്കിലും ഇപ്പോഴത്തെ വാർത്ത തിരുത്തി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. -കുമ്മനം കൂട്ടിച്ചേര്‍ത്തു.
ഒരു ബെഡില്‍ രണ്ട് രോഗികള്‍, വരാന്തയില്‍ പൊതിഞ്ഞുകെട്ടിയ മൃതദേഹ൦...
കുമ്മനം രാജശേഖരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് എന്നെ പുറത്താക്കി എന്ന തരത്തിൽ ഇടത് വാർത്താ ചാനലായ പീപ്പിൾ ടിവി ഒരു വാർത്ത പ്രക്ഷേപണം ചെയ്തതായി ചിലർ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. ഈ വാർത്ത ലേഖകന്റെ ഭാവനാ സൃഷ്ടി മാത്രമാണെന്ന് ആദ്യമേ പറയട്ടെ.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് മാർച്ച് 14 ന് തന്നെ ചികിത്സാർത്ഥം പന്തളത്തെ ചാങ്ങേത്ത് ആയുർവേദ ആശുപത്രിയിൽ പ്രവേശിച്ചതാണ്. രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞതോടെ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനാൽ ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമവും ഇവിടെത്തന്നെയാക്കി.
ഇപ്പോൾ ചെങ്ങന്നൂരിലെ കാര്യാലയത്തില്‍ വിശ്രമത്തിലാണ്. ഇക്കാര്യങ്ങളൊക്കെ എന്നോട് നേരിട്ട് ചോദിച്ചാൽ അറിയാവുന്നതേ ഉള്ളൂ. എന്നിട്ടും ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചത് തരംതാണ മാധ്യമ പ്രവർത്തനമായി പോയെന്ന് ഖേദത്തോടെ പറയട്ടെ.
എൻറെ പ്രവർത്തന കേന്ദ്രം ഇപ്പോഴും തിരുവനന്തപുരം തന്നെയാണ്.
ബിജെപി ഓഫീസ് ആണ് എന്റെ കുടുംബ വീട്. സംസ്ഥാന പ്രസിഡന്റാണ് കുടുംബ നാഥൻ. ലോക്ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ അവിടേക്ക് മടങ്ങിയെത്തുകയും ചെയ്യും. അപ്പോഴെങ്കിലും ഇപ്പോഴത്തെ വാർത്ത തിരുത്തി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.