കൊറോണ പ്രതിരോധം: ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവ്!

കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാന്‍ സ്വന്തം ജീവന്‍ പണയം വച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പള വര്‍ധനവ്. 

Last Updated : May 10, 2020, 06:36 PM IST
കൊറോണ പ്രതിരോധം: ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവ്!

കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാന്‍ സ്വന്തം ജീവന്‍ പണയം വച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പള വര്‍ധനവ്. 

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വാര്‍ത്താ സമ്മേളനത്തിലാണ് ജസ്റ്റിന്‍ ട്രൂഡോയുടെ പ്രത്യേക പ്രഖ്യാപനം. എല്ലാ പ്രവശ്യകളുടെയും പ്രത്യേക അംഗീകാരത്തോടെയാണ് തീരുമാനമെന്നും പ്രഖ്യാപന വേളയില്‍ ജസ്റ്റിന്‍ പറഞ്ഞു. 

ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത് എന്ന നാടന്‍ ചൊല്ല് കേട്ടിട്ടുണ്ടല്ലോ അല്ലേ.?

ഇതിനായി മൂന്ന്‍ ബില്ല്യന്‍  കനേഡിയന്‍ ഡോളര്‍ മാറ്റിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യം മുന്നോട്ട് പോകുന്നതിനായി സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ശമ്പള വര്‍ധനവ് അര്‍ഹിക്കുന്നു. -ജസ്റ്റിന്‍  പറഞ്ഞു. 

 

കൂടാതെ, ഭാവിയില്‍ കൊറോണ വൈറസിനെ മറികടക്കുമ്പോള്‍ എങ്ങനെ മറ്റുള്ളവരുടെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധ ചെലുത്തിയെന്നും കുറഞ്ഞ ശമ്പളം വാങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരെ എങ്ങനെ നാം പിന്തുണച്ചുവെന്നും സമൂഹമെന്ന നിലയില്‍ എത്ര മികച്ച പ്രവര്‍ത്തനം നമ്മള്‍ നടത്തിയെന്നും ഇതിലൂടെ നമുക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. 

അവന്‍ എന്‍റെ മകന്‍! അച്ഛനെ നഷ്ടപ്പെട്ട മൂന്ന്‌ വയസുകാരനെ ഏറ്റെടുത്ത് ഗംഭീര്‍

 

കൊറോണ കാലത്ത് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ ഈ സമൂഹത്തിനു ഏറെ അത്യാവശ്യമുള്ള ആളുകളാണെന്നും അവരെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

1800 കനേഡിയന്‍ ഡോളര്‍, അതായത് ഏകദേശം 96,000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്കാകും ഷമ്പള വര്‍ധനവ് ഉണ്ടാകുക. ഇവരുടെ വരുമാനം ഏകദേശം 1800 ഡോളറാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. അത് ഏകദേശം 1.35 ലക്ഷം രൂപയോളം വരും.   

Trending News