പത്തനംതിട്ട:  തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ (Kummanam Rajashekharan) രംഗത്ത്.  തനിക്കെതിരെ ഉയർന്ന ഈ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പണമിടപാടിനെക്കുറിച്ച് തനിക്ക് അറിയില്ലയെന്നും തനിക്ക് യാതൊരു ബിസിനസ് ഇടപാടുകളും ഇല്ലെന്നും താൻ സംസാരിച്ചത് ആശയപരമായ കാര്യങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.  ആറന്മുള സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയകളിയാണെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലയെന്നും പരാതിക്കാരനുമായി ദീർഘനാളത്തെ പരിചയമുണ്ടെന്നും കുമ്മനം Kummanam Rajashekharan പറഞ്ഞു.   


Also read: കുമ്മനം രാജശേഖരൻ കേന്ദ്ര പ്രതിനിധിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ  


ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.  അന്വേഷണ ഉദ്യോഗസ്ഥനും ഇതിന്റെ ഭാഗമാകുകയാണെന്നും.  പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും.  തന്നെ പ്രതിയാക്കുന്നതിന് വ തെളിവുകൾ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.  മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലയെന്നും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും പൊലീസ് ഇതുവരെ അറിയിച്ചിട്ടല്ലയെന്നും അദ്ദേഹം (Kummanam Rajashekharan ) പറഞ്ഞു. 


പ്ലാസ്റ്റിക്കിനെതിരായ പ്രകൃതിദത്ത ഉത്പന്നം നിർമ്മിക്കുന്ന ആശയത്തെയാണ് താൻ പ്രോത്സാഹിപ്പിച്ചതെന്നും.  ഇതിന്റെ ബിസിനസിനെപ്പറ്റി താൻ ആരുമായും സംസാരിച്ചിട്ടില്ലയെന്നും.  താൻ ആരോടും പൈസ നിക്ഷേപിക്കാനും പറഞ്ഞിട്ടില്ലയെന്നും.  പണം ചെലവാക്കുന്നതിന് മുൻപ് അതിനെക്കുറിച്ച് അന്വേഷിക്കേണ്ടത് കാശ് മുടക്കുന്ന അയാളുടെ ഉത്തരവാദിത്വമാണെന്നും കുമ്മനം പ്രതികരിച്ചു.  
 
പാലക്കാട് പ്രവർത്തിക്കുന്ന ന്യു ഭാരത് ബയോ ടെക്നോളജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കാമെന്ന് പറഞ്ഞ് കുമ്മനം അടക്കമുള്ളവര് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.  കേസിൽ കുമ്മനം നാലാം പ്രതിയാണ്.