തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനം നശിപ്പിക്കുന്നവര്‍ തീവ്രവാദികളെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോട്ടക്കമ്പുരില്‍ കുറിഞ്ഞിയില്ലെന്ന മന്ത്രിതല സംഘത്തിന്‍റെ നിലപാട് കൈയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നും  കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കാന്‍ നിയമ പോരാട്ടവും പ്രക്ഷോഭ പരിപാടികളും  നടത്തുമെന്നും കുമ്മനം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള പതിനാല് അംഗ എന്‍ ഡി എ സംഘമാണ്  നീലകുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ചത്.നീലക്കുറിഞ്ഞി കാണാന്‍  പറ്റിയത് ഭാഗ്യമാണെന്നും കുമ്മനം പ്രതികരിച്ചു. കുറിഞ്ഞി ഉദ്യാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തീവ്രവാദികളായി കണ്ട് നടപടി എടുക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും നിയമ പോരാട്ടം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


പ്രദേശം കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും ഇപ്പോള്‍ ഇവിടെ കുറിഞ്ഞി ഇല്ലെന്ന മന്ത്രിതല സംഘത്തിന്‍റെ അഭിപ്രായം കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് ബിനോയ്‌ വിശ്വവും മുല്ലക്കര രത്നാകരനും മറുപടി പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.സംഘം ജോയ്സ് ജോര്‍ജ്ജ് എം പി യുടെ കൈവശമുള്ള ഭൂമിയിലും സന്ദശനം നടത്തി. 


സ്ഥിതിഗതികളെ സംബന്ധിച്ച്  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്‍ ഡി എ സംഘം  റിപ്പോര്‍ട്ട് സമര്‍പ്പിക്കും.