Kuthiran Tunnel:കുതിരാൻ തുരങ്കം തുറന്നു,അറിയിച്ചില്ലെന്ന് കേരളം
തൃശ്ശൂർ-പാലക്കാട് റൂട്ടിലെ ദീർഘനാളായുള്ള ഗതാഗതക്കുരുക്കിനാണ് ഇതോടെ പരിഹാരമാവുന്നത്.
തൃശ്ശൂർ: കുതിരാൻ തുരങ്കം തുറന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് തുരങ്കം തുറന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് തുരങ്കം തുറന്ന് കൊടുക്കുന്നതായി ട്വിറ്ററിൽ കുറിച്ചത്. രണ്ട് തുരങ്കങ്ങളിലെ ഇടത് തുരങ്കമാണ് തുറന്ന് കൊടുക്കുന്നത്. പാലക്കാട് നിന്നും തൃശ്ശൂർക്ക് പോകുന്നവർക്കായിരിക്കും ഇത്. തൃശ്ശൂർ-പാലക്കാട് റൂട്ടിലെ തുരങ്കം ഡിസംബറോടെ പൂർത്തിയാക്കും
തൃശ്ശൂർ-പാലക്കാട് റൂട്ടിലെ ദീർഘനാളായുള്ള ഗതാഗതക്കുരുക്കിനാണ് ഇതോടെ പരിഹാരമാവുന്നത്. കേന്ദ്രം അനുമതി നൽകിയതോടെയാണ് തുരങ്കം തുറക്കുന്നത്.സ ഇതിൻറെ സുരക്ഷാ പരിശോധനകൾ പൂർത്തിയായിരുന്നു. അതിനിടയിൽ കുതിരാൻ തുരങ്കവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും തുടക്കമായി.
തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ലെന്ന് പൊതുമരമാത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിവാദത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി. കോയമ്പത്തൂർ-കൊച്ചി പാതയിലെ ഗതാഗതക്കുരുക്കിന് ഇതോടെ വലിയ ആശ്വാസമാവുകയാണ്.
ദേശിയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാതായതോടെയാണ് കുതിരാൻ തുരങ്കത്തിൻറെ നടപടികൾ നീണ്ടു പോവുകയായിരുന്നു. ഇത് പിന്നീട് പൂർത്തിയാക്കി. അഗ്നിരക്ഷാ സേനയും ഇവിടെ പരിശോധന നടത്തി. 964 മീറ്ററാണ് തുരങ്കത്തിൻറെ നീളം, 1000-ൽ അധികം എൽ.ഇ.ഡി ലൈറ്റുകൾ, എമർജൻസി ഫോണുകൾ അടക്കമുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്.
200ഒാളം പേരാണ് കുതിരാനിലെ വിവിധ അപകടങ്ങളിലായി മരിച്ചത്. ഗതാഗതക്കുരുക്കുകളും,മണ്ണിടിച്ചും അടക്കം നിരവധി പ്രശ്നങ്ങൾ കുതിരാനുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...