Kuttanad Mla: കുട്ടനാട് എംഎൽഎ ജാതീയമായി അധിക്ഷേപിച്ചു, പരാതി നൽകിയ എൻസിപി വനിതാ നേതാവിനെതിരെയും കേസ്
എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നൽകിയ ആർ ജി ജിഷക്കെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്
കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നൽകിയ എൻസിപി വനിതാ നേതാവിനെതിരെയും കേസ്. തന്നെയും ഭാര്യയെയും അധിക്ഷേപിച്ചു എന്ന് എംഎൽഎ നൽകിയ പരാതിയിലാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. തനിക്കെതിരെയുള്ള കേസ് പാർട്ടിയിലെ പ്രശ്നങ്ങളുടെ ബാക്കിപത്രമാണെന്നാണ് എംഎൽഎയുടെ പ്രതികരണം.
കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നൽകിയ ആർ ജി ജിഷക്കെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി വനിതാ വിഭാഗമായ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ ജി ജിഷയ്ക്കെതിരെ പൊലീസ് കേസെടുത്തത്.
ALSO READ: Murder: ബ്രിട്ടനില്‍ മലയാളി നഴ്സും 2 കുട്ടികളും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്
അതേസമയം, യോഗത്തിന് മുമ്പേ തന്നെ എംഎൽഎ അസഭ്യം പറഞ്ഞെന്നാണ് ജിഷ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പാർട്ടി അംഗമല്ലാത്ത ഷെർളി തോമസ് വേദിയിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ അധിക്ഷേപിച്ചെന്നും ചുമലിൽ പിടിച്ച് തള്ളിയെന്നും മൊഴിപ്പകർപ്പിലുണ്ട്. അതേസമയം തനിക്കും ഭാര്യയ്ക്കുമെതിരെ നടക്കുന്നത് പാർട്ടിയിലെ വിഭാഗീയതയെ തുടർന്ന് കെട്ടിച്ചമച്ച പരാതി ആണെന്നും വ്യക്തിപരമായി തന്നെയും കുടുംബത്തെയും ലക്ഷ്യം വെച്ചുള്ളതാണെന്നാണ് എംഎൽഎയുടെ പ്രതികരണം.
അതേസമയം, ജാതി അധിക്ഷേപം നടത്തിയ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട്ടിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് പങ്കെടുപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...