കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ചസംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി നേതാക്കള്‍ നീക്കം നടത്തുകയാണ്,കേന്ദ്രമന്ത്രി വി മുരളീധരന്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

''സത്യമെന്തെന്ന് പുറം ലോകത്തോട് പറഞ്ഞ ബിജെപി നേതാവും ചിക്മംഗളൂര്‍ എംപിയുമായ ശോഭ കരന്ത്‌ലജെക്കെതിരെ ഉടനെ തന്നെ പിണറായിയുടെ പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 A വകുപ്പ് പ്രകാരമാണ് കേസ്. രണ്ടു പേർക്ക് കുടിവെള്ളം നിഷേധിച്ചത് പാർലമെൻറ് പാസാക്കി രാഷ്ട്രപതി അംഗീകരിച്ച പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിനാണെങ്കിൽ അത് ഗുരുതരമായ വിഷയം തന്നെയാണ്. യോജിക്കാനും വിയോജിക്കാനും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്നവർ എന്തിനാണ് ഭേദഗതിയോട് യോജിക്കുന്നവരെ പേടിപ്പിച്ച് ഓടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തിന് കുടപിടിക്കുന്നത്? മാത്രമല്ല, ആ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഒരു ശ്രമവും പ്രാദേശിക ഭരണകൂടം നടത്തുന്നുമില്ല. എന്തായാലും ട്വിറ്ററിലൂടെ കുറ്റിപ്പുറം വിഷയം ചൂണ്ടിക്കാട്ടിയ ആൾക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്ത പൊലീസിനെപ്പറ്റി ആഭ്യന്തര വകുപ്പ് അടക്കിവാഴുന്ന പിണറായി വിജയന് പറയാനുള്ളതെന്തെന്ന് അറിയാൻ ആഗ്രഹമുണ്ട്!!! ഇതാണോ നമ്പർ വൺ കേരള മോഡൽ?" എന്ന ചോദ്യവും കേന്ദ്രമന്ത്രി ഫേസ് ബുക്ക് പോസ്റ്റിലൂടെ ഉന്നയിക്കുന്നു.



ഇതിന് മറുപടിയുമായാണ് ശോഭാ കരന്ധലജെക്കതിരെ കേസേടുക്കണമെന്ന് ആവശ്യപെട്ട് പൊലീസിനെ സമീപിച്ച അഭിഭാഷകനായ കെആര്‍ സുഭാഷ്ചന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഡിവൈഎഫ്ഐ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവൈഎഫ്ഐ ക്ക് വേണ്ടി ഹാജരാകുന്നത് കുറ്റിപ്പുറം സ്വദേശിയായ സുഭാഷ്‌ ചന്ദ്രനാണ്.


'നേപ്പാൾ 'മുതൽ 'കുറ്റിപ്പുറം' വരെ കളവു പറയുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.എന്ന തലക്കെട്ടിലാണ് സുഭാഷ്‌ ചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 


"കുറ്റിപ്പുറം പഞ്ചായത്തിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളെയും മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയ ശോഭ കരന്തലജെയും ന്യായീകരിച്ചു കൊണ്ട് BJP നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി.മുരളീധരൻ രംഗത്തെത്തിയിട്ടുണ്ട്.
പ്രസ്തുത വിഷയത്തിൽ കേരള പോലീസ് പ്രാഥമിക അന്വേഷണം നടത്തി, BJP നേതാക്കൾ ബോധപൂർവ്വം സാമുദായിക സ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന് ബോധ്യപ്പെട്ടതിനാൽ കേസെടുത്തിട്ടുണ്ട് എന്നതിനാൽ കൂടുതൽ മറുപടി അർഹിക്കുന്നില്ല;
നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ !" എന്നിങ്ങനെ പോകുന്നു ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങള്‍.ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ;