Bhadra Rajayoga: ബുധൻ മിഥുനത്തിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർ ജൂൺ മാസം പൊളിക്കും!

Budh Gochar:  ബുധൻ ജൂൺ മാസത്തിൽ മിഥുന രാശിയിൽ സംക്രമിക്കുകയും അതിലൂടെ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. 

Written by - Ajitha Kumari | Last Updated : May 29, 2024, 12:14 PM IST
  • ബുധൻ ജൂൺ മാസത്തിൽ മിഥുന രാശിയിൽ സംക്രമിക്കും
  • അതിലൂടെ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കും
  • ജ്യോതിഷ പ്രകാരം ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്
Bhadra Rajayoga: ബുധൻ മിഥുനത്തിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർ ജൂൺ മാസം പൊളിക്കും!

Bhadra Mahapurush Rajayoga: ജ്യോതിഷ പ്രകാരം ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധൻ. ബുദ്ധി, തൊഴിൽ, സംസാരം, സൗഹൃദം, തൊഴിൽ, ബിസിനസ് തുടങ്ങിയവയുടെ കാരകനുമാണ്.  ജൂൺ 14 ന് ബുധൻ സ്വരാശിയായ മിഥുന രാശിയിൽ സംക്രമിക്കുകയും അതിലൂടെ ഭദ്ര മഹാപുരുഷ് രാജയോഗം സൃഷ്ടിക്കുകയും ചെയ്യും.

ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 6 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.  ഇവർക്ക് മിഥുന രാശിയിലെ ബുധ സംക്രമണം ശരിക്കും ഒരു അനുഗ്രഹമായിരിക്കും. ആ  ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

Also Read: ഹനുമാന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

 

മേടം (Aries): മേട രാശിക്കാർക്ക് ഈ രാജയോഗം വളരെ അനുകൂലമായിരിക്കും. സമൂഹത്തിൽ ബഹുമാനം ആദരവും വർദ്ധിക്കും, ധൈര്യവും ക്ഷമയും വർദ്ധിക്കും, സ്ഥാനക്കയറ്റം ലഭിച്ചേക്കാം,  ബിസിനസ്സിലും ലാഭം ഉണ്ടാകും,  ഈ സമയത്ത് നിങ്ങൾ പല സുപ്രധാന തീരുമാനങ്ങളും എടുക്കും, ആരോഗ്യത്തിലും പുരോഗതിയുണ്ടാകും.

ഇടവം (Taurus): ഈ കാലയളവിൽ ഇടവ രാശിക്കാരുടെ കുടുംബത്തിൽ നിരവധി ഐശ്വര്യങ്ങൾ വന്നുചേരും. ഭൂമി, വാഹനം, വസ്തുവകകൾ തുടങ്ങിയവ വാങ്ങാൻ സാധ്യത, ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്ക് ലാഭമുണ്ടാകും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

Also Read: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!

 

മിഥുനം (Gemini): ഈ രാശിക്കാർക്കും ഭദ്ര മഹാപുരുഷ രാജയോഗം വളരെയധികം ശുഭകരമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത,  വിദ്യാർത്ഥികൾക്ക് നല്ല ഫലം ലഭിക്കും.

കന്നി (Virgo):  ഈ രാശിക്കാർക്ക് ബുധൻ്റെ ഈ സംക്രമം ശുഭകരമായിരിക്കും. ഈ സമയം ഇവർക്ക് വിജയസാധ്യതകളുണ്ട്, സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു വലിയ പ്രോജക്റ്റ് ലഭിച്ചേക്കാം, കുടുംബവുമായുള്ള ബന്ധം നല്ലതായിരിക്കും, ആത്മീയതയോടുള്ള ചായ്‌വ് വർദ്ധിക്കും.

Also Read: 5 ദിവസത്തിന് ശേഷം രുചക് രാജയോഗം; ഇവർക്ക് ലഭിക്കും സർവ്വസൗഭാഗ്യങ്ങൾ!

തുലാം (Libra):  ഈ രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യം തെളിയും, ഒരു യാത്ര പോകാൻ സാധ്യതയുണ്ട്, കരിയറിൽ പുതിയ അവസരങ്ങൾ ലഭിച്ചേക്കാം,  കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും, സാമ്പത്തിക നേട്ടത്തിന് സാധ്യത.

ധനു (Sagittarius): ഇവർക്കും ഈ സമയം അനുകൂലമായിരിക്കും, ജോലിസ്ഥലത്ത് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ബിസിനസ്സിൽ ലാഭം ഉണ്ടാകും. ശമ്പള വർദ്ധനവ് ഉണ്ടായേക്കാം.

(Disclaimer:ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News