തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തില്‍ കുവൈറ്റിലെ നോര്‍ക്ക ഹെല്‍പ് ഡെസ്കില്‍ നിന്നും ഇന്ത്യന്‍ എംബസിയില്‍ നിന്നും ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 49 ഇന്ത്യന്‍ പൗരന്‍മാരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 46 പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു. തിരിച്ചറിയാന്‍ ബാക്കിയുളളവരില്‍ 2 പേര്‍ കേരളീയരാണെന്ന് സംശയിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടത്തില്‍ മരിച്ചവരില്‍ 23 പേര്‍ കേരളീയരാണെന്ന് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ 9 പേരാണ് ഗുരുതരാവസ്ഥയില്‍ കുവൈറ്റിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുളളത്. അവരിലും മലയാളികളുണ്ട് എന്നാണ് ഹെല്‍പ് ഡസ്കില്‍ നിന്നും ലഭിക്കുന്ന വിവരം. അപകടത്തെ തുടര്‍ന്ന് ചികിത്സ തേടിയ 40 പേര്‍ ഇതുവരെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുമുണ്ട്. അപകടത്തില്‍ മരിച്ച കേരളീയരുടെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികളാണ് ഇപ്പോള്‍ പുരോഗമുക്കുന്നതെന്നും അജിത് കോളശ്ശേരി പറഞ്ഞു. അതിനാവശ്യമായ ഡോക്കുമന്റേഷന്‍ നടപടികള്‍ പ്രവാസി സംഘടനകളുടേയും, ഇന്ത്യന്‍ എംബസിയുടേയും സഹായത്തോടെ പുരോഗമിക്കുകയാണ്. ഭൗതികശരീരം പ്രത്യേക വിമാനത്തിൽ നാളെ നാട്ടിലെത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ അന്തിമ സ്ഥിതീകരണം ലഭിച്ചിട്ടില്ല. കുവൈറ്റ് ഗവണ്‍മെന്റ് നേരിട്ടോ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലോ നാട്ടിലെത്തിക്കുമെന്നാണ് കരുതുന്നത്. 


ALSO READ: വീട് എന്ന സ്വപ്‌നം സഫലമാക്കാനാകാതെ അരുണ്‍ ബാബുവിന്റെ വിയോഗം; ഞെട്ടലോടെ ഒരു ഗ്രാമം


കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി നോര്‍ക്ക റൂട്ട്സിന്റെ ആംബുലന്‍സ് ഫ്ലീറ്റ് തയ്യാറാക്കിയിട്ടുണ്ട്. മരണപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും വിവരം സംബന്ധിച്ച് എംബസിയില്‍ നിന്നുളള കണ്‍ഫര്‍മേഷനു ശേഷമേ ഔദ്യോഗികലിസ്റ്റ് ലഭ്യമാക്കാനാകൂ. എംബസിയുമായും നോര്‍ക്ക ഹെല്‍പ്പഡസ്കുമായും ഇക്കാര്യത്തില്‍ ആശവിനിമം തുടരുകയാണ്. 


നിലവില്‍ പ്രധാന ശ്രദ്ധ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സ ഉറപ്പാക്കുന്നതിനും മരിച്ചവരുടെ ഭൗതികശരീരം നാട്ടിലെത്തിക്കുക എന്നതിനുമാണ്. കുവൈറ്റിലെ ദുരന്തത്തിന്റെ വിവരം അറിഞ്ഞ് ഒരു മണിക്കൂറിനുളളില്‍ തന്നെ പ്രവാസി കേരളീയ സംഘടനകളുമായും, ലോക കേരളാ സഭാംഗങ്ങളുമായും ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് രൂപീകരിക്കാനായി. ലോക കേരളസഭ എന്ന സങ്കല്‍പ്പത്തിലന്റെ പ്രതിഫലനം കൂടിയാണിതെന്നും അജിത് കോളശ്ശരി പറഞ്ഞു.


തിരിച്ചറിഞ്ഞ മലയാളികള്‍


1. കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)
2. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58)
3. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍ കുത്തൂര്‍
4. കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍
5. മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36) 
6. മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കല്‍ നൂഹ് (40)
7. തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44)
8. കോട്ടയം പാമ്പാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29)
9. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38)
10.കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27) 
11. പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ ആകാശ് ശശിധരന്‍ നായര്‍ (31)
12. പത്തനംതിട്ട നിരണം സ്വദേശി  മാത്യു തോമസ് (54) (ഇപ്പോള്‍ ആലപ്പുഴ പണ്ടനാട് താമസം )
13. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ നെയ്വേലിപ്പടി സ്വദേശി സിബിന്‍ ടി എബ്രഹാം (31)
14. പത്തനംതിട്ട തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍ (37)
15. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68)
16. പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56)
17. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു 48)
18. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30)
19. കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29)
20. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു
21. കണ്ണൂർ സ്വദേശി അനീഷ് കുമാർ
22. തിരുവനന്തപുരം സ്വദേശി ശ്രീജേഷ് തങ്കപ്പൻ നായർ
23. കൊല്ലം സ്വദേശി സുരേഷ് എസ്. പിള്ള



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.