മനുഷ്യക്കടത്തിൽ പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് പരാതിക്കാരി
മൂന്ന് യുവതികളാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി നൽകിയത്
പരാതി പിൻവലിക്കാൻ കുവൈറ്റിൽ നിന്നും കൊച്ചിയിൽ നിന്നും ഇടപെടൽ ഉണ്ടായതാണ് പരാതി. മലയാളി യുവതികളെ കാഴ്ച വസ്തുവാക്കി കുവൈറ്റിൽ വിൽപന നടത്തിയെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് യുവതികളാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി നൽകിയത്.
ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.അറബികളുടെ വീട്ടിലും ഏജന്റ് ക്യാമ്പിലും യുവതികൾ നേരിട്ട ദുരിതത്തിന്റെ ഓഡിയോ റെക്കോർഡുകളും ഇവർ പുറത്തു വിട്ടു. അടിമക്കച്ചവടത്തിന് സമാനമായാണ് തങ്ങളെ കൈമാറുന്നതെന്ന് യുവതികൾ പറയുന്നു. പരാതി പിൻവലിക്കാൻ പലരീതിയിൽ സമ്മർദ്ദം ഉണ്ടാകുന്നുവെന്ന് ഇവരുടെ കുടുംബം പറയുന്നു.
അതേസമയം വാർത്തകൾക്ക് പിന്നാലെ മനുഷ്യക്കടത്തിലെ പ്രധാന പ്രതിയായ കണ്ണൂർ സ്വദേശി മജീദിന്റെ സ്ഥാപനം കുവൈറ്റ് സർക്കാർ സീൽ വച്ചു.എന്നാൽ മജീദിനെ ഇതുവരെ പിടികൂടാൾ കഴിഞ്ഞിട്ടില്ല. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധിച്ചു വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...