മാത്യു കുഴല്‍നാടൻ എം.എൽ.എക്കെതിരെ ആരോപണം കടുപ്പിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍. കുഴല്‍നാടന്‍റെ സമ്പാദ്യം വരുമാനത്തിന്‍റെ 32 ഇരട്ടിയാണ് അത് എങ്ങനെയാണ് എന്നും  ചിന്നക്കനാലിലെ റിസോര്‍ട്ടിന്‍റെ വിലയിൽ പൊരുത്തക്കേടുകൾ എങ്ങനെ ഉണ്ടായി തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല എന്നും മോഹനന്‍ ആരോപിച്ചു. കൂടാതെ മാത്യു കുഴനാടനെ തന്റെ അനധികൃത സ്വത്തുസമ്പാദനം എവിടെയെന്ന് പറയാന്‍ അദ്ദേഹം വെല്ലുവിളിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകളാണ് ചൂണ്ടിക്കാണിച്ചതെന്നും മാത്യുവിന് എതിരായ ആരോപണങ്ങളില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നും  സി.എന്‍. മോഹനനന്‍ പറഞ്ഞു. ഞാനും ഇടുക്കി ജില്ലാ സെക്രട്ടറിയും സാമ്പാദിച്ചെന്ന് പറയുന്ന അനധികൃത സ്വത്ത് എവിടെയാണ്. കുഴല്‍നാടന്‍റെ സ്ഥാപനം വക്കീല്‍ നോട്ടീസ് അയച്ചു, അവര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സി.എന്‍.മോഹനന്‍ വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.