തൃശ്ശൂർ: ആന പ്രേമികളെ ദുഖത്തിലാഴ്ത്തി മൂന്ന് ദിവസത്തിനിടയിൽ മൂന്നാമത്തെ ആനയും ചരിഞ്ഞു. ഗജരാജൻ കൂഴൂർ സ്വാമിനാഥനാണ് (Kuzhoor Swaminathan). തിങ്കളാഴ്ച പുലർച്ചെ ചരിഞ്ഞത്. ആന അസുഖ ബാധിതനായി അവശ നിലയിലായിരുന്നു. മഞ്ചേരി ഗോപിനാഥൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആനയാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബീഹാറിൽ നിന്നും പുത്തൻകുളം ഷാജിയാണ് സ്വാമിനാഥനെ കേരളത്തിൽ എത്തിക്കുന്നത്. ആദ്യ പേര് പുത്തൻകുളം പ്രസാദ്  എന്നായിരുന്നു. നല്ല കൊമ്പുകൾ, ഉയർന്ന തലക്കുന്നി,വായുകുംഭം,ഉറച്ച നടയമരങ്ങൾ,വെളുത്ത നഖങ്ങൾ, ഒറ്റപ്പാളി ഗണത്തിൽ പെട്ട ആന തുടങ്ങി ഒരുപാട് സവിശേഷതകളുള്ള ഒരു പത്തടിക്കാരൻ അതാണ് കുഴൂർ സ്വാമിനാഥൻ. 


ALSO READ: New hybrid coronavirus variant: പുതിയ സങ്കരയിനം വൈറസിനെ വിയറ്റ്നാമിൽ കണ്ടെത്തി, അതീവ ജാഗ്രതയിൽ ലോകം


പുത്തൻ കുളത്തിൽ നിന്നും പിന്നീട് കീരങ്ങാട്ട് എത്തി കീരങ്ങാട്ട് മന രാമചന്ദ്രൻ ആയി. ബാസ്റ്റിൻ വിനയപ്രസാദ് , മഞ്ചേരി ഗംഗപ്രസാദ്, കുളമാക്കിൽ സീതാരാമൻ, പാല രാമചന്ദ്രൻ,പട്ടാമ്പി രാമചന്ദ്രൻ, ഗുരുജിയിൽ രാമചന്ദ്രൻ എന്നിങ്ങനെ പലർക്ക് ആന കൈമാറിയിട്ടുണ്ട്.


ALSO READ : symptoms of low oxygen level: രക്തത്തിലെ ഒാക്സിജൻ ലെവൽ താഴുന്നുണ്ടോ? ഇതാണ് ലക്ഷണങ്ങൾ


സ്വാമിനാഥൻ വിനയപ്രസാദ് എന്ന നാമത്തിൽ നെന്മാറ വേലയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വലത്തെ കൂട്ട് നിന്ന് ചരിത്രം സൃഷ്ടിച്ച ആന. കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥൻ എന്ന ഉടമസ്ഥന് സ്വന്തമാണ് ഈ ആന. കുഴൂർ ഗ്രാമത്തിൻ്റെ അഭിമാനമാണിവൻ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.